പയര്‍, കടല, പരിപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കും
കറിവേപ്പില, പച്ചമഞ്ഞള്‍, നെല്ലിക്ക എന്നിവ അരച്ച് ദിവസവും ഓരോ ടീസ്‌പൂണ്‍ വീതം കഴിക്കുന്നത് പ്രമേഹത്തെ നശിപ്പിക്കും.
പഞ്ചസാരയുടെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ ക്ഷീണവും ശരീരവേദനയും അനുഭവപ്പെടും.
അര്‍ശസ് മാറാന്‍
ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചിക്കുടിക്കുന്നത് അര്‍ശസ് രോഗം കുറയാന്‍ നല്ലതാണ്.
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
രക്തസമ്മര്‍ദ്ദത്തിന് ശമനം
തണ്ണിമത്തന്‍ വിത്ത് കളയരുത്. രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
മൂത്രതടസ്സം
ഇളനീര്‍ വെള്ളത്തില്‍ ഏലയ്ക്ക പൊടിച്ചിട്ട് കഴിക്കുന്നത് മൂത്രതടസ്സം ഒഴിവാക്കാന്‍ നല്ലതാണ്
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.
പൊതുവായവ
ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉമിനീര് ഉല്‍പാദിപ്പിക്കുവാന്‍ നല്ലതാണ്
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.
തടി കൂടുതലുള്ളവര്‍ കൊഴുപ്പുമാറ്റിയ പാല്‍ കുടിക്കുക.
പഴവര്‍ഗങ്ങള്‍ നിത്യവും ഉപയോഗിച്ചാല്‍ വിറ്റാമിന്‍ ഗുളികള്‍ ഒഴിവാക്കാം
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.
തിളക്കമുള്ള പല്ലുവേണോ? കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ മതി.
അകാലനര മാണമോ.... മൈലാഞ്ചിയും ചെമ്പരത്തിപ്പൂവും ചേര്‍ത്ത് എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ മതി. .
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
പല്ലുവേദന മാറാന്‍ ഗ്രാമ്പൂ ചതച്ച് തേനും ഇഞ്ചിനീരും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് വെയ്‌ക്കുക
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
No comments:
Post a Comment