നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

25.12.13

2014 ലെ ദില്ലി

2013 ല്‍ ലേക്കു കടന്നപ്പോള്‍ ദില്ലിയില്‍ അലയടിച്ചതു ഒരു പെണ്‍കുട്ടിയുടെ രോദനമാണെങ്കില്‍ 2014 ദില്ലിയിലെ സാധാരണക്കാരന്‍രെ പ്രതിഷേധത്തിന്‍രെ  വിജയാഹ്ളാദാരവമാണ് കേള്‍ക്കുന്നത്

 ആം അദ്മി പാര്‍ട്ടിയെ അധികാരത്തിലേക്കു നയിക്കുന്ന കാഴ്ചയാണു കാണാന്‍ കഴിയുക.

ദില്ലിയുടെ മാറ്റം ഇവിടെ തുടങ്ങുന്നു.

ആം അദ്മി പാര്‍ട്ടിയുടെ വിജയം ജനങ്ങളെ തെരെഞ്ഞെടുപ്പിനുമാത്രം വന്നു കാണുന്ന, അധികാരം കിട്ടിയാല്‍ എല്ലാം മറക്കുന്ന, പ്രതിഷേധം പ്രകടനത്തിലൊതുക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള താക്കീതാണ്. ഇത് ഇനി ഇന്ത്യയിലെമ്പാടും വ്യാപിക്കും.

ഇനി നമ്മുടെ ബ്യൂറോക്രസി ആം ആദ്മി പാര്‍ട്ടിയെ ഒതുക്കുമോ എന്നറിയാം. ബ്യൂറോക്രസിയിലെ അധികാരികളെയാണ് ഇനി ആം ആദ്മിക്കു നേരിടേണ്ടത്.അവരാരും ഇപ്പോഴും മാറുന്നില്ല. സേവനങ്ങള്‍ ഇവരിലൂടെയാണ് ജനങ്ങളിലെത്തുക.  അവരുടെ ഗൂഢ ലക്ഷൃങ്ങള്‍ക്കു ഇരയായി പോകാതെ യഥാര്‍ത്ഥ ഭരണാധികാരികളാവാന്‍ അവര്‍ക്കു 2014 ല്‍ കഴിയട്ടെ. (അതൊരു കഠിനയത്നം ത ന്നെയായിരിക്കും)

പൊതു മാധ്യമങ്ങളുടെ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കു (നുണക്കഥകള്‍)  ഇനി  ആം ആദ്മിക്കു പിന്നാലെ കാണും. പക്ഷേ അവര്‍ ഇപ്പോള്‍ തന്നെ അവരുടേതായ മാധ്യമ ലോകം സ്യഷ്ടിച്ചതിനാല്‍ അത് തകര്‍ക്കുക എളുപ്പമല്ല.

സാധാരണക്കാരന്‍റെ പാര്‍ട്ടി എന്ന ലേബല്‍  ഇടുപക്ഷങ്ങള്‍ക്കു നഷ്ടമായി. എഎപിക്കു സാമ്പത്തികനയപരിപാടിയില്ല എന്ന ആക്ഷേപം ആരും തന്നെ കണക്കിലെടുത്തില്ല. എഎപി യുടെ രാഷ്ട്രീയം സമകാലീനമാണ്. സാമ്പത്തികവും അതു തന്നെ അതു നാളെ വേറൊന്നാകാം. നയം രൂപികരിച്ചിട്ടല്ല അവര്‍ പ്രശ്നങ്ങളെ നേരിടുന്നത്. പ്രശ്നങ്ങളില്‍ നിന്നാണു നയം രൂപപ്പെടുന്നത്.




ISM ല്‍ നിന്നും UNICODE ലേക്കു മാറ്റുന്നത് എങ്ങനെ?

ISM ല്‍ റ്റൈപ്പുചെയ്ത എതും UNICODE ലേക്ക് മാറ്റാം

http://www.aksharangal.com/index.php

ഈ വൈബ് സൈറ്റ് അതിനു സഹായിക്കും
ISM ല്‍ റ്റൈപ്പു ചെയ്ത മാറ്റര്‍ ആദ്യത്തെ വിന്‍ഡോയില്‍ പേസ്ററു ചെയ്യുക
Convert ല്‍ ക്ലിക്ക് ചെയ്യുക
മാറിക്കഴിഞ്ഞു.

8.7.13

സൈക്കോ ഹാന്‍ഡികാപ്പ് (PSYCHO HANDICAP)

സൈക്കോ ഹാന്‍ഡികാപ്പ് (PSYCHO HANDICAP)  തീര്‍ച്ചയായും അതു തന്നെ..
മനുഷ്യശരീരത്തിലെ ബാഹ്യ അവയവങ്ങള്‍ പോലെ തന്നെ മനസ്സിനും അവയവസങ്കല്‍പ്പങ്ങള്‍ നല്‍കി പഠിക്കേണ്ടിയിരിക്കുന്നു. വേര്‍തിരിക്കേണ്ടിയിരിക്കുന്നു. രോഗവും വൈകല്യവും വേര്‍തിരിച്ച് ചികിത്സിക്കണം . പാരമ്പര്യമായിത്തന്നെ മാനസിക വൈകല്യമുള്ളവരുണ്ട്. അനേകം പേര്‍. പാരമ്പര്യ പ്രമേഹരോഗത്തെപ്പോലും പാരമ്പര്യമായ മാനസിക വൈകല്യവുമായി ചേര്‍ത്തു പഠിക്കേണ്ടതാണ്. പെട്ടെന്നു ദേഷ്യം വരുന്ന അച്ഛന്‍. മകനും ഈ സ്വഭാവം കാണുമ്പോള്‍ ഓഇവനും ദാ അച്ഛന്‍റെ അതേ ദേഷ്യം തന്നെ എന്നു പറയാറില്ലേ.

 ഒരു കാര്യത്തിലും സ്വയം തീരുമാനമെടുക്കാന്‍ കഴിയാതെ ഭാര്യമാരെയോ സുഹ്യത്തുക്കളെയോ ആശ്രയിക്കുന്നവരുണ്ട്. അവര്‍ക്ക് മറ്റുള്ളവരുടെ അഭിപ്രയത്തിന്‍റെ അടിസ്ഥാനത്തിലെ തീരുമാനമെടുക്കാന്‍ (പ്രവര്‍ത്തിക്കാന്‍ ) കഴിയൂ. മാതാപിതാക്കളെയും മുതിര്‍ന്നവരെയും ആശ്രയിച്ച് വളരുന്ന കുട്ടിയുടെ മാനസിക തലത്തില്‍ നിന്ന് വ്യത്യസ്തമല്ല ഇത് എന്നാല്‍  ഇത് അവരുടെ മാത്രം തീരുമാനമാണ് എന്ന രീതിയില്‍ തന്നെയാവും അഭിപ്രായം പറഞ്ഞ് നടപ്പാകുന്നതാണ് കാണുക.  സൂഷ്മമായി നോക്കിയാല്‍ ഇതേ സ്വഭാവം അയാളുടെ അച്ചനോ അമ്മക്കോ ഉണ്ടാവും.

സ്വയം നടക്കാന്‍ കഴിയാതെ വീല്‍ച്ചെയറില്‍ നടക്കുന്ന ഒരാളുടെ അവസ്ഥതന്നെയാണ് ഇതും..  ഇതിനെയാണ് സൈക്കോ ഹാന്‍ഡികാപ്പ് എന്നു പറയുക.