നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

28.2.16

മനസ്സിനെ വരുതിയിലാക്കാം

മനസ്സിനെ വരുതിയിലാക്കാം
എങ്ങനെ
അതിനു മുമ്പ് എന്തിനു വരുതിയാലാക്കാണം എന്നതിനു ഉത്തരം കാണണം.

കുറേ ദിവസമായി എനിക്കു വലിയ ക്ഷീണം. ചില സമയത്തെല്ലാം കാലിനു വേദനയും കഴപ്പും അസഹനീയ മാകും. (രണ്ടു സ്പൈ അധികം കഴിച്ചിട്ടും ക്ഷീണം കുറയുന്നില്ല)

ഇന്നു ഞയറാഴ്ച ഈ ആഴ്ചയിലെ പെന്‍ഡിംഗ് എല്ലാം തീര്‍ക്കണമെന്നു തീരുമാനിച്ച് ലാപ്പിനു മുന്നിലിരുന്നു. ഒരു വേഗതയില്ല. കുറേ കഴിഞ്ഞപ്പോള്‍ വിശപ്പു തോന്നുന്നു. നല്ല ക്ഷീണം തോന്നി, കാലിനു കഴപ്പും അനുഭവപ്പെട്ടു. എണ്ണീറ്റു നടന്നു. എന്നിട്ടും ഒരു ഉന്‍മേഷം തോന്നിയില്ല.

എന്താ മാര്‍ഗ്ഗം. പതിവു രീതികളൊന്നും നോക്കിയില്ല.

കാണാത്ത സിനിമ എതേലും ഉണ്ടോ, മോനുവിന്‍റെ ഫോള്‍ഡറില്‍ തപ്പി. സര്‍സിപി . ആദ്യമായാണു പേരും കേള്‍ക്കുന്നത്. എന്നാലും കണ്ടു. സമയം പോയതറിഞ്ഞില്ല. ജയറാമിന്‍റെ പടമായിരുന്നു.

ക്ഷീണം ഇല്ലായിരുന്നു. വെള്ളം കുടിച്ചില്ല, കാലിന്‍റെ കഴപ്പും വേദനയും അറിഞ്ഞില്ല.

ഇതാണ് മനസ്സ്. അതിന്‍റെ കഴിവാണിത്.
മനസ്സ് സിനിമയില്‍ ലയിച്ചപ്പോള്‍ ക്ഷീണം അറിഞ്ഞില്ല.  കാലിന്‍റെ കഴപ്പും വേദനയും അറിഞ്ഞില്ല.ഇതു മനസ്സിന്‍റെ ശക്തി.

ഇവിടെ മനസ്സിനു ഇഷ്ടമുള്ള കാര്യംമായപ്പോള്‍ മനസ്സ് മറ്റു പ്രശ്നങ്ങളെ മാറ്റി നിര്‍ത്തി.
 ഈ മനസ്സിനെ  നമ്മുടെ ഭ്യത്യനാക്കിമാറ്റിയാല്‍ ക്ഷീണവും രോഗവും പ്രശ്നങ്ങളും മാറ്റാന്‍ നമുക്ക് സാധിക്കും

ഇവടെ എന്‍റെ ഉണര്‍ന്നിരിക്കുന്ന ബോധമനസ്സിന്‍െ നിര്‍ദ്ദേശപ്രകാരമല്ല മനസ്സ് സിനിമയില്‍ ലയിച്ചതും. വേദനയും ക്ഷീണവും മാറ്റിയതും.

സിനിമ എനിക്ക് ഇഷ്ടമുള്ളതാണ് എന്ന് ഞാന്‍ വളര്‍ന്നു വന്നപ്പോള്‍ തന്നെ മനസ്സ് അറിഞ്ഞു വച്ചിട്ടുള്ളതാണ്. (ഉപബോധമനസ്സില്‍ രേഖപ്പെട്ടതാണ്)

സിനിമ കണ്ടപ്പോള്‍ എന്‍റെ ക്ഷീണം മാറ്റിയ മനസ്സിനെ കൊണ്ട് അതേ പോലെ  അതേ ഏകാഗ്രതയില്‍, അതേ സന്തോഷത്തില്‍ ഒരു സിനിമ കാണുന്ന അതേ അനുഭവത്തില്‍ എന്‍റെ എന്തു ജോലി ചെയ്യുവാനുമായി മാറ്റിയെടുക്കാന്‍ സാധിക്കും. അപ്പോഴാണ് മനസ്സ് വരുതിയിലാണ് എന്നു പറയാന്‍ കഴിയുക.

അപ്പോള്‍ നമുക്ക് എന്തും സാധിക്കാം.

മനസ്സിനെ ഭ്യത്യനാക്കാനായി നിരന്തരവും തുടര്‍ച്ചയായുമുള്ള ശ്രമം ആവശ്യമാണ്. ധ്യാനം തന്നെയാണ് അതിനുള്ള മാര്‍ഗ്ഗവും. നാസയിലെ ഗവേഷണശാലയില്‍ വേദങ്ങളിലെ മന്ത്രങ്ങളാണ് മെഡിറ്റേഷന്‍ സെഷനില്‍ ഉപയോഗിക്കുന്നത് എന്നു ഡോ.വിജയന്‍ സര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. (നാസയില് വേദമന്ത്രങ്ങളും ഇവിടെ ബീഫിന്‍റെ പുറകേ പോകുന്നവരുമാണ് എന്നത് കാലവൈരുദ്ധ്യം അല്ലാതെന്താ)

എന്‍റെ ക്ഷീണത്തിന്‍റെ കാരണം ഞാന്‍ കണ്ടെത്തി. (അതെന്‍റെ മനസ്സില്‍ തന്നെയാണ്)
ജയറാം സിനിമക്കു നന്ദി..



25.2.16

After 25 years

കാലത്തിലൂടെ പുറകോട്ടു യാത്ര ചെയ്യുക...

 വേബാക്ക് മെഷീനിലൂടെ കാലത്തിനു പുറകോട്ടു യാത്ര ചെയ്യുന്ന ഷെര്‍മാനെയും പീബോഡിയേയും കാര്‍ട്ടൂണിലൂടെയും സിനിമയുലൂടെയും നമുക്കറിയാം. Time Changer കാണുമ്പം ഇതൊക്കെ അനുഭവിക്കുക നല്ല രസമാണ് എന്നു ചിന്തിച്ചിട്ടില്ലേ... എന്തിനു എറെ ദാ നമ്മുടെ ഭിംമും കൂട്ടുകാരും  പലപ്പോഴും കാലത്തിനു പുറകോട്ടുയാത്ര ചെയ്യുന്ന കാര്ർട്ടൂണുകള് നമുക്കു സുപരിചിതമാണ്.

എന്നാല് അങ്ങനെ യാത്ര ചെയ്യാനും അതെല്ലാം അനുഭവിക്കാനും നമുക്കു കഴിഞ്ഞാലോ...
അതൊരു അനുഭവം ആയിരിക്കും ഇല്ലേ....

അതെ എനിക്കും അതൊരു അനുഭവമായിരുന്നു.

 സെന്‍റ്തോമസ് കോളജ് കാമ്പസെന്ന വേബാക്ക് മെഷീനിലൂടെ 25 വര്‍ഷം പുറകോട്ടുപോയി കുറേമണിക്കൂറുകള്‍ അവിടെ ജിവിച്ചു. അതേ പോലെ..ആ അന്തരീക്ഷത്തില്. ആ ഗുരുക്കന്ർമാരുടെ കൂടെ.. its really എന്താ പറയുക (ലീന പറയും) yes .... wounderful..

കാലത്തിലേക്കുളള തിരിഞ്ഞു പോക്കായിരുന്നു അത്. ഒരു ക്ലാസ്സില്‍ 3 വര്‍ഷം ഒന്നിച്ചു പഠിച്ചവര്‍ അതേ കാമ്പസില്‍ ഒത്തു ചേര്‍ന്ന ദിവസം. എല്ലാവരും അവിടെ ആ ക്ലാസ്സിലെ സഹപാഠികളായിമാറി. ഇത്രനാളുകഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല. അന്നത്തെ കൂട്ടൂകാരായി മാറി. കളിതമാശകളും ഒന്നിച്ചുള്ള ആഹാരവും എല്ലാം. എല്ലാവരും വളരെ മാറിക്കാണും എന്നു ഞാന്‍ കരുതിയിരുന്നു. പക്ഷേ ഈ ദിവസം എല്ലാവരും അന്നത്തെ ആ കുട്ടികളായി മാറുന്ന അനുഭവം നാളിതുവരെയുള്ള വിചാരങ്ങളുമായി യോജിക്കാത്തതായി. ജയ്സണും ഷൈനോയും ലീനയും അനീറ്റയും ലതയും റബേക്കയും ജ്യോതിയും എല്ലാം അന്നത്തെ പോലെ തന്നെ. ബീന പിന്നെ എപ്പോഴും ആ കുട്ടി തന്നെയാണ്.

 ഇങ്ങനെ കൂടാന് കഴിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടേയില്ല...
 
. ഈ അനുഭവം അനുഭവിക്കാന്‍ കഴിയുമെന്ന് അറിവ് ഒരു ത്രില്ലായി എനിക്ക്. (ഇനി നിങ്ങളും മിന്‍കോഫിന്‍റെ Mr.peabody and Sherman കാണുക. അതു വ്യത്യസ്തമായ ഒരു കാഴ്ചയായിരിക്കും Time Changer ഇനി വീണ്ടും കാണുക )
We welcome our friends  to travel with
 St Thomas college WABACK machine 
on 2nd Saturday of Feb 2017