നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

27.2.11

പാദങ്ങളെ സംരക്ഷിക്കാം

ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം നാലരകോടിയാണ്. പാദപ്രശ്നങ്ങള്‍ കാരണം പ്രതിവര്‍ഷം കാല്‍ മുറിച്ചുകളയേണ്ടി വരുന്നവര്‍ അരക്കോടി!!
രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടവിധം നിയന്ത്രിക്കാത്തവരിലാണ് പാദരോഗങ്ങള്‍ കൂടുതല്‍ കാണുന്നത്. ഇത്തരക്കാരില്‍ പഞ്ചസാരയുടെ അളവ് ഏറിയും കുറഞ്ഞുമിരിക്കും അതു വേണ്ടവിധം ശ്രദ്ധിക്കാതെ പോയാല്‍ രക്തക്കുഴലുകളെ ദോഷകരമായി ബാധിച്ച് പാദരോഗങ്ങള്‍ക്ക് ഇടയാക്കും. ഈ ഞരമ്പു പ്രശ്നങ്ങളാണ് പിന്നീട് കണ്ണുകളെയും വ്യക്കകളേയും പാദങ്ങലെയും ബാധിക്കുന്ന മാരകരോഗങ്ങളായി മാറുന്നത്. ഞരമ്പുകള്‍ക്കുണ്ടാകുന്ന ഈ ശേഷിക്കുറവിനെ ഡയബറ്റിക് ന്യൂറോപ്പതി എന്നു പറയുന്നു. ഈ അവസ്ഥയില്‍ മരവിപ്പുമൂലം ചൂട് , തണുപ്പ്, വേദന എന്നിവ അറിയില്ല. അതുകൊണ്ടു തന്നെ കാലുമുറിഞ്ഞാലോ, വ്രണങ്ങള്‍ ഉണ്ടായാലോ അറിയില്ല. ഞരമ്പുകളുടെ ശേഷിക്കുറവുമൂലം പാദത്തിനടിയില്‍ തഴമ്പും കൂരുക്കളും ഉണ്ടാവും . രോഗ പ്രതിരോധശേഷി പ്രമേഹരോഗികളില്‍ കുറവായിതനാല്‍ വ്രണങ്ങള്‍ മാരകമാവും. പ്രമേഹം ശരീരത്തിലെ രക്തയോട്ടത്തെ കാര്യമായി ബാധിക്കാറുണ്ട്. കാലിലെ രോമങ്ങള്‍ പൊഴിയുന്നതും ചര്‍മ്മം മിനുസമാകുന്നതും രക്തയോട്ടം കുറയുന്നതിന്റെ സൂചനയാണ്. കാലിലെ ഞരമ്പുകളിലേക്കുള്ള രക്ത ഓട്ടം കുറയുന്നതുമൂലം രക്തത്തിലൂടെ ചെല്ലുന്ന ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് കുറയും തന്‍മൂലം മുറിവ് ഉണങ്ങാന്‍ താമസിക്കും.

നിസ്സാരമായ മുറിവുപോലും പ്രമേഹരോഗികളില്‍ ഗുരുതരമാവും അതുകൊണ്ടുതന്നെ മുറിവുണ്ടാകാതെ നോക്കണം. ഉചിതമായ പാദരക്ഷകള്‍ തന്നെയാണ് പാദസംരക്ഷണത്തിനുള്ള മാര്‍ഗ്ഗം. ഫാഷനുവേണ്ടി ഉചിതമല്ലാത്ത പാദരക്ഷകള്‍ ഉപയോഗിച്ചാള്‍ ഉരഞ്ഞും ചതഞ്ഞും മുറിവുകള്‍ ഉണ്ടാകും. ഈ പ്രശ്നങ്ങള്‍ ഓഴിവാക്കാന്‍ മികച്ച പാദരക്ഷകള്‍ തന്നെ വേണം.പാദങ്ങളിലെ എല്ലുകള്‍ മുഴച്ചുനില്‍ക്കുന്ന ഭാഗങ്ങളില്‍ അധികം മര്‍ദ്ദം വരാത്ത പാദരക്ഷകള്‍ ധരിക്കണം. ഹീലുള്ള പാദരക്ഷകള്‍ വിരലുകളില്‍ മര്‍ദ്ദം നല്‍കുന്നവയായതിനാല്‍ അവ ഉപയോഗിക്കരുത്.

പതിവായി ചെറു ചൂടുവെള്ളത്തില്‍ പാദങ്ങള്‍ കഴുകി വ്യത്തിയാക്കി പാദം സുക്ഷമമായി പരിശോധിച്ച് മുറിവുകള്‍ ഇല്ലെന്നു ഉറപ്പുവരുത്തണം. വിരലുകളുടെ ഇടയില്‍ വെള്ളം തങ്ങിനില്‍ക്കാതെ തുടക്കണം. പൌഡര്‍ ഇടുന്നത് ഈര്‍പ്പം ഇല്ലാതാക്കാന്‍ നല്ലതാണ്.

കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ പാദങ്ങള്‍ ഉയര്‍ത്തിവെക്കണം. ഇടക്കിടെ പാദങ്ങള്‍ ചുഴറ്റുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 


വര്‍ഷത്തിലൊരിക്കല്‍ പോഡിയാട്രി വിദഗ്ധന്‍റെ സഹായത്തോടെ പാദപരിശോധന നടത്തണം.
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കണം.

(പ്രമേഹം നിയന്ത്രണത്തിന് ഉലുവ പൊടിച്ചത് രണ്ടുസ്പൂണ്‍ വീതം മോരിലോ വെള്ളത്തിലോ ചേര്‍ത്ത് കുടിക്കാം ദോശമാവിലോ ചേര്‍ത്ത് ദോശയുണ്ടാക്കിയാല്‍ കൈപ്പറിയാതെ കഴിക്കാം. 2 സ്പൂണില്‍ കൂടുതല്‍ 1 ദിവസം കഴിക്കണ്ട. 40 ശതമാനത്തിലധികം നാരുകളടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹശമനത്തിന് അത്യത്തമം ഗാനോഡെര്‍മ്മ തന്നെയാണ്)

15.2.11

സ്നേഹഗീതികള്‍











പൊന്നോണതുമ്പി
ഇളം മഞ്ഞിന്‍ കുളിരുമായി
പൂമാനമേ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ
ഇളം മഞ്ഞില്‍
താരും തളിരും
താരം വാല്‍ക്കണ്ണാടി നോക്കി
ഏതോ ജന്‍മ കല്‍പനയില്‍
നീരാടുവാന്‍ നിളയില്‍
അന്‍പേ അഴകേ
ആഴിയിലെ








മനസാക്ഷിയില്ലാത്ത - സ്വാര്‍ത്ഥന്‍മാരുടെ ലോകം

എഡിറ്റോറിയല്‍/ബാബു ഭരദ്വാജ്

കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും സംസ്ഥാനത്തിലെ പൗരസമൂഹം മുഴുവനും കുറ്റവാളികളായി തലതാഴ്ത്തി നില്‍ക്കുന്ന നിമിഷമാണിത്. ഈ കുറ്റത്തിന്റെ പാപഭാരത്തില്‍ നിന്ന് ഒരു ജനത എന്ന നിലയില്‍ നമുക്കാര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മള്‍ അരാഷ്ട്രീയവത്കരണത്തിന് അടിപ്പെട്ടതിന്റെയും സാമൂഹ്യ ബാധ്യതകളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞ് മാറിയതിന്റെയും രക്തസാക്ഷിയാണ് ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി.

അവളുടെപേര് ഇതെഴുതുന്ന നിമിഷത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. ഒരു പക്ഷെ അവളുടെ ബന്ധുജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാത്രമേ അതറിയാവൂ. ‘ പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ നേരറിയുന്ന ഞാന്‍ പാടുന്നു’ എന്ന ശോകസങ്കീര്‍ത്തനം അവള്‍ക്കൊരു മരണറീത്ത് ആവുകയുമില്ല. വ്യഭിചാരകഥകളും പീഡനകഥകളും അമ്മാനമാടി മലയാളി ഒരു സാങ്കല്‍പിക സുരതസുഖത്തില്‍ അഭിരമിക്കുമ്പോഴാണ്, അതിന്റെ പേരില്‍ കേരള രാഷ്ട്രീയം മാത്സര്യബുദ്ധിയോടെ പകിട കളിക്കുമ്പോഴാണ് ട്രെയിന്‍ യാത്രയില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെട്ട് പോയ ഒരു പെണ്‍കുട്ടി ഹീനമായും നീചമായും ക്രൂരമായും വധിക്കപ്പെട്ടത്.

ഒരു റെയില്‍വെപ്ലാറ്റ്‌ഫോമിന്റെ തൊട്ടടുത്തുള്ള കൂരിരുട്ടിലാണ് അവളെ ഗോവിന്ദചാമിയെന്ന നീചന്‍ ഇരുമ്പു പാളയത്തില്‍ തലയടിച്ച് കൊലചെയ്ത് പീഡിപ്പിച്ചത്. ട്രെയിനിലെ യാത്രക്കാര്‍ അത് കണ്ടിരുന്നു, ഗാര്‍ഡ് റൂമിന്റെ തൊട്ടടുത്ത കംപാര്‍ട്ടമെന്റിലായിരുന്നു ആ പെണ്‍കുട്ടി. പേടിച്ചരണ്ട പെണ്‍കുട്ടി കംപാര്‍ട്ടമെന്റില്‍ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടുന്നവത് കണ്ടവരുണ്ട്. അവള്‍ക്ക് പിന്നാലെ വ്യഭിചാരിയും പുറത്ത് ചാടി. ഇതൊക്കെ ഗാര്‍ഡും കംപാര്‍ട്ടമെന്റിലെ യാത്രക്കാരും കണ്ടിരുന്നു. ഗാര്‍ഡ് വണ്ടി നിറുത്താന്‍ താല്‍പര്യം കാണിച്ചില്ല.

അപകടം അറിഞ്ഞ ടോമിയെന്ന യുവാവ് ചങ്ങലവലിച്ച് വണ്ടി നിര്‍ത്താന്‍ ആഗ്രഹിച്ചു. സഹയാത്രികര്‍ അയാളെ തടഞ്ഞു. ‘ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്’ അവര്‍ പറഞ്ഞതായി ടോമി സാക്ഷ്യപ്പെടുത്തുന്നു. സഹയാത്രികരുടെ സഹകരണമില്ലായ്മകൊണ്ട് ടോമിക്ക് ചങ്ങല വലിക്കാനുള്ള ധൈര്യം ഉണ്ടായില്ലെന്നാണ് ആ ചെറുപ്പക്കാരന്‍ പറയുന്നത്. ടോമിയെ തടഞ്ഞ യാത്രക്കാരും ടോമി തന്നെയും നമ്മുടെ ജനതയുടെ നിഷ്‌ക്രിയതയുടെയും നിരാശാജനകമായ അലംഭാവത്തിന്റെയും പ്രതിരൂപങ്ങളാണ്. ഒരു സമൂഹത്തിന്റെ ഹൃദയശൂന്യതയുടെ മുദ്രയും കൊടിയടയാളവും. അതുകൊണ്ട് തന്നെ ഈ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തില്‍ അവര്‍ക്കെല്ലാം പങ്കുണ്ട്.

അവര്‍ക്കുള്ളത്ര പങ്ക് നമുക്കെല്ലാവര്‍ക്കുമുണ്ട്. കാരണം നമ്മളെല്ലാം ഇന്ന് ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്. അവനവന് വേണ്ടി. ലോകത്തിനെന്ത് സംഭവിച്ചാലും നമ്മുടെ തടി കേടാവരുതെന്ന് കരുതുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചത് നമ്മളെല്ലാം ചേര്‍ന്നാണ്.

വെറുതെ വാചകമടിക്കാനും സംവാദം നടത്താനും മാത്രമേ നമുക്കിന്നാവൂ. പൊള്ളയായ വാക്കുകള്‍ക്കപ്പുറം നമ്മള്‍ കര്‍മ്മശൂന്യരാണ്, സ്‌നേഹശൂന്യരാണ്, അല്‍പന്മമാരാണ്, അസാന്‍മാര്‍ഗ്ഗികളാണ്.

ട്രെയിന്‍ നിര്‍ത്തിയാല്‍ ട്രെയിന്‍ ഷൊര്‍ണ്ണൂരിലെത്താന്‍ വൈകും. ട്രെയിന്‍ വൈകിയാല്‍ മരുന്നുഷാപ്പുകളൊക്കെ അടക്കും. എല്ലാത്തരം മരുന്നുഷാപ്പുകളും. കടയടക്കുന്നതിന് മുമ്പ് ‘മുസ്‌ലി പവര്‍ എക്‌സ്ട്ര’യും കിടപ്പുമുറിയില്‍ പെണ്ണിന്റെ പോരാളിയാവാന്‍ വേണ്ട ‘യോദ്ധ’യും കിട്ടാതെവരും. അതോര്‍ത്ത് വ്യാകുലപ്പെട്ടിട്ടായിരിക്കുമല്ലോ ട്രെയിന്‍ യാത്രക്കാര്‍ ടോമിയെ തടഞ്ഞത്.

ഗാര്‍ഡും എഞ്ചിന്‍ ഡ്രൈവറും ഒക്കെ ഇത്തരം വാജീകരണ ഔഷധമില്ലെങ്കില്‍ ബലഹീനരാവുന്നവരായിരിക്കണം. ലൈംഗികോത്തേജനത്തിന് ആര്‍ത്തിപിടിയ്ക്കുന്ന ഒരു ജനതയാണ് നമ്മളെന്ന് പരസ്യങ്ങളിലൂടെ രാവും പകലും പ്രഖ്യാപിക്കുന്ന ഒരു ജനതക്ക് ഒരു മനുഷ്യജീവിയുടെ രോദനം കേള്‍ക്കാനുള്ള മനസ്സുണ്ടാവില്ല. ഇത്രയും കാലംകൊണ്ട് നമ്മുടെ രാഷ്ട്രീയവും സംസ്‌കാരവും സമൂഹ്യ പ്രതിബദ്ധത എന്ന് പറയപ്പെടുന്ന അരൂപിയായ മനസാക്ഷിയും സൃഷ്ടിച്ചെടുത്തത് പ്രതികരിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നമ്മളെപ്പോലെയുള്ള നികൃഷ്ടജീവികളെയാണ്. ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി അത്തരമൊരു സത്യവാങ്മൂലത്തിന് നമ്മെ നിര്‍ബന്ധിതരാക്കുന്നു.

13.2.11

Check out Mathrubhumi Latest News ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം: വിമര്‍ശനവുമായി വി.എസ്.

Check out Mathrubhumi Latest News ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം: വിമര്‍ശനവുമായി വി.എസ്.
ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം: വിമര്‍ശനവുമായി വി.എസ്.

Posted on: 13 Feb 2011



ചെന്നൈ: അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരു വ്യക്തിയ്ക്ക് സ്വീകരണം നല്‍കിയത് ജനാധിപത്യത്തോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ബാലകൃഷ്ണപിള്ള തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അപഹാസ്യമാണെന്നും പിള്ള ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും വി.എസ്. പറഞ്ഞു.

ഇടമലയാര്‍ ക്രമക്കേട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് മുസ്‌ലീം ലീഗ് നേതാവ് സീതി ഹാജി ചെയര്‍മാനായ സമിതിയാണ്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇവര്‍ രണ്ടുപേരും തന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ചെന്നൈയില്‍ കെ.ടി.ഡി.സിയുടെ കേരളാ ഹൗസ് ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറഞ്ഞത്. ബാര്‍ ലൈസന്‍സ് റദ്ദാക്കിയത് നീക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയാണെന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ചുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നായിരുന്നു ഇതിനെക്കുറിച്ച് വി.എസിന്റെ പ്രതികരണം. തിരുവനന്തപുരം ടെര്‍മിനല്‍-വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനങ്ങളില്‍ സര്‍ക്കാരിനെ അവഗണിച്ചുവെന്നല്ല കേരളത്തെ അവഗണിച്ചുവെന്നാണ് താന്‍ പറഞ്ഞത്.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രതിഷേധകത്ത് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞല്ലോ എന്ന ചോദ്യത്തിന് രണ്ടാഴ്ച്ച മുമ്പ് മാത്രം വ്യോമയാനമന്ത്രിയായി ചുമതലയേറ്റ വയലാര്‍ രവിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രധാനമന്ത്രി താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് മുഖ്യമന്ത്രിയേയും ഗവര്‍ണറേയും കടത്തിവിട്ടിരുന്നില്ലെന്ന ആരോപണവും പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ ഗവര്‍ണര്‍ക്ക് യാത്രസൗകര്യം നിഷേധിച്ചതിനാല്‍ ഗവര്‍ണര്‍ ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങിയെന്നും മുഖ്യമന്ത്രിയുടെ പ്രതിഷേധ കത്തില്‍ സൂചിപ്പിക്കുമെന്നാണ് വിവരം. കൊച്ചിയില്‍ താജ് മലബാര്‍ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിച്ചത്.

മന്ത്രി പി.കെ.ഗുരുദാസനും ബാലകൃഷ്ണപിള്ളക്കെതിരെ രംഗത്തെത്തി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്വീകരണം നല്‍കിയത് അധാര്‍മികമാണെന്ന് ഗുരുദാസന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാരെ വെള്ളപൂശുന്നത് യു.ഡി.എഫ്. നയമാണെന്നും സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയെന്ന കെ. സുധാകരന്‍ എം.പിയുടെ ആരോപണം ഗൗരവമുള്ളതാണെന്നും ജഡ്ജി കൈക്കൂലി വാങ്ങിയതിന് സുധാകരന്‍ സാക്ഷിയാണെങ്കില്‍ എന്തുകൊണ്ട് ഇതുവരെ അത് പറഞ്ഞില്ലെന്നും ഗുരുദാസന്‍ ചോദിച്ചു.

ഇതിനിടെ കെ.സുധാകരന്‍ എം.പിയുടെ ആരോപണത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി അഭിഭാഷകരും തീരുമാനിച്ചു.

മാധ്യമത്തിലെ വാര്‍ത്ത

ചെന്നെ: ഇടമലയാര്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാനൊരുങ്ങുന്ന മുന്‍ വൈദ്യുതിമന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശം കുറ്റവാളിയുടെ ജല്‍പനങ്ങളാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഇത് അപഹാസ്യമാണെന്നും ഇത്തരം മാടമ്പിത്തരം കേരളത്തിലെ ജനങ്ങള്‍ വകവെക്കില്ലെന്നും ചെന്നെയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇടമലയാര്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മുസ്‌ലിം ലീഗിലെ സീതിഹാജിയാണ്. ഇതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും. ഇവരില്‍ രണ്ടുപേരും എന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അടുത്ത സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്റെ കുടുംബത്തിലെ പലരും കോടതി കയറി ഇറങ്ങുമെന്ന ബാലകൃഷ്ണ പിളളയുടെ വാദവും വെറും ജല്‍പനമാണ്. വല്ലാര്‍പ്പാടം കണ്ടേനര്‍ ടര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ അവഗണിച്ചു എന്നല്ല കേരളത്തെ അവഗണിച്ചു എന്നാണ് പറഞ്ഞത്. താന്‍ മലയാളത്തില്‍ സംസാരിച്ചതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആക്ഷേപിച്ചത് മാതൃഭാഷയെ അവഹേളിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മത്‌സരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടി നിലപാട് പറയട്ടെ അപ്പോള്‍ പറയാമെന്നായിരുന്നു പ്രതികരണം. ചെന്നെയില്‍ കേരള ഹൗസിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

മംഗളത്തിലെ വാര്‍ത്ത
ചെന്നൈ: ആര്‍. ബാലകൃഷ്‌ണപിള്ളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എ.കെ. ആന്റണി വിസമ്മതിച്ചതിന്റെ കാരണം വ്യക്‌തമാക്കണമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. പിള്ളയ്‌ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. സുപ്രീം കോടതി ശിക്ഷിച്ച പ്രതിക്ക്‌ സ്വീകരണം നല്‍കുന്നത്‌ അനുചിതമാണ്‌ . പിളളയ്‌ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തതവിട്ടത്‌ കെ.കരുണാകരന്‍ മന്ത്രിസഭയാണ്‌ .

ജഡ്‌ജിമാരെ സ്വാധീച്ചെന്ന ആരോപണത്തെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി മറുപടി നല്‍കണം. തന്റെ ബന്ധുക്കള്‍ക്കെതിരായ ബാലകൃഷ്‌ണ പിളളയുടെ പരാമര്‍ശങ്ങള്‍ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.