നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

12.9.10

പാഞാലിയും ദേശീയ പണിമുടക്കും

ദേശീയ പണിമുടക്കു ദിവസം രാവിലെ പാഞ്ചാലിയുടെ കൊട്ടാരത്തിലേക്ക് ധ്യതരാഷ്ട്രര്‍ നടന്നെത്തി.
ദേശീയ പണിമുടക്കായതിനാല്‍ പരിചാരകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
വാഹനങ്ങള്‍ ഓടത്തതിനാല്‍ രഥമോ കുതിരയോ പരിചാരകരോ ഇല്ലാതെയാണ് ധ്യതരാഷ്ട്രരും എത്തിയത്.
കൊട്ടാരത്തില്‍ പാണ്ധവരാരും തന്നെ ഇല്ലായിരുന്നു.
ധര്‍മ്മ പുത്രര്‍ ചൂതുകളിക്കാന്‍ പോയി
ഭീമന്‍ നീത്താന്‍പോയി.
അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗലോകത്തു അമ്പെയ്തു മത്സരത്തിനുപോയി.
നകുലസഹദേവന്‍മാര്‍ മഗധയില്‍ ഗദായുദ്ധമത്സരത്തിനു പോയി.

ഈ സമയം പഞ്ചാലി മഞ്ഞളും ചന്ദനവും മേലാകെ പുരട്ടി , താളി തലയില്‍ തേച്ചു കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ആരുമില്ലാത്തതിനാല്‍ അല്പം ലാവിഷായി തന്നെയായിരുന്നു കാര്യങ്ങള്‍..
മണിയടികേട്ടു പഞ്ചാലി ഞെട്ടിപ്പോയി. കുളിമുറിയില്‍ നിന്നു എങ്ങനെ ഇറങ്ങും.?
ഓ സാരമില്ല. പാഞ്ചാലി കൂളായി കുളിമുറിയില്‍ നിന്നുമിറങ്ങി കീ ഹോളിലൂടെ നോക്കി.
ഇതാരാപ്പോ.... ധ്യതരാഷ്ട്രരച്ചനോ? ഈ കണ്ണു പൊട്ടനെന്താ രാവിലെ ? പണ്ടു ഭീമനെ ആലിംഗനം ചെയ്യാന്‍ ആഗ്രഹീച്ചതു പോലെ വല്ലതിനുമാണോ ദൈവമേ?.. ക്യഷ്ണനെ വിളിക്കണോ? ...
പെട്ടെന്ന് ഒരുപാടു ചിന്തകള്‍ പഞാലിയുടെ മനസ്സിലൂടെ കടന്നു പോയി..
കതകുതുറക്കണോ?... ഹേയ് സാരമില്ല കണ്ണുകാണില്ലല്ലോ? (ആശ്വാസം !)
പാഞ്ചാലി ഒരു നാണവും കൂടാതെ വാതില്‍ തുറന്നു.
കയ്യില്‍ ഒരു കൂട ല‍ഡുവും പഴങ്ങളുമായി അതാ ധ്യതരാഷ്ട്രര്‍ നില്‍ക്കുന്നു.
അനങ്ങാതെ നില്‍ക്കുന്ന ധ്യതരാഷ്ട്രരുടെ കൈപിടിച്ച് പാ‍ഞ്ചാലി അകത്തേക്കു നയിച്ചു.(കതകിനു മറഞ്ഞു നിന്ന്)
"വരൂ അച്ചാ ... ഞാന്‍ കുളിക്കാന്‍ തുടങ്ങുകയായിരുന്നു....."
"ഇരിക്കൂ അച്ചാ..."
ധ്യതരാഷ്ട്രരെ കസേരയില്‍ ഇരുത്തിയിട്ട് പഞ്ചാലി
"അച്ചനിരിക്ക് ഞാനിതാ കുളിച്ചിട്ട് ഉടനെ വരാം."
കുളി കഴിഞ്ഞ് തലയില്‍ ടൌവല്‍ മാത്രം കെട്ടി പഞ്ചാലി തിരികെ വന്നു.
"എന്തുണ്ടു അച്ചാ വിശേഷം."
"വിശേഷമുണ്ടു മോളെ ..." ഇടറിയ ശബ്ദത്തില്‍ ദ്യധരാഷ്ട്രര്‍ പറഞ്ഞു.
"മോളിതു പിടിക്കൂ..." പഴങ്ങളം ലഡുവു നീട്ടികൊണ്ട് ദ്യധരാഷ്ട്രര്‍ തുടര്‍ന്നു.
"നീയിത്തിരി വെള്ളം താ ...."
പാഞ്ചാലി പെട്ടെന്നു പോയി ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമെടുത്തു കൊടുത്തു.
മടുമടാന്നു ധ്യതരാഷ്ട്രര്‍ വെള്ളം കുടിച്ചിട്ടു പറഞ്ഞു.
"മോളെ ... ഞാനിന്നലെ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലില്‍ പോയി. എന്റെ കണ്ണിനു കാഴ്ച തിരികെ കിട്ടി!"

No comments:

Post a Comment