Check out Mathrubhumi Latest News ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം: വിമര്‍ശനവുമായി വി.എസ്.
ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം: വിമര്‍ശനവുമായി വി.എസ്.
Posted on: 13 Feb 2011
ചെന്നൈ: അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരു വ്യക്തിയ്ക്ക് സ്വീകരണം നല്‍കിയത് ജനാധിപത്യത്തോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ബാലകൃഷ്ണപിള്ള തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അപഹാസ്യമാണെന്നും പിള്ള ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും വി.എസ്. പറഞ്ഞു.
ഇടമലയാര്‍ ക്രമക്കേട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് മുസ്‌ലീം ലീഗ് നേതാവ് സീതി ഹാജി ചെയര്‍മാനായ സമിതിയാണ്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇവര്‍ രണ്ടുപേരും തന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ചെന്നൈയില്‍ കെ.ടി.ഡി.സിയുടെ കേരളാ ഹൗസ് ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറഞ്ഞത്. ബാര്‍ ലൈസന്‍സ് റദ്ദാക്കിയത് നീക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയാണെന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ചുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നായിരുന്നു ഇതിനെക്കുറിച്ച് വി.എസിന്റെ പ്രതികരണം. തിരുവനന്തപുരം ടെര്‍മിനല്‍-വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനങ്ങളില്‍ സര്‍ക്കാരിനെ അവഗണിച്ചുവെന്നല്ല കേരളത്തെ അവഗണിച്ചുവെന്നാണ് താന്‍ പറഞ്ഞത്.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പ്രതിഷേധകത്ത് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞല്ലോ എന്ന ചോദ്യത്തിന് രണ്ടാഴ്ച്ച മുമ്പ് മാത്രം വ്യോമയാനമന്ത്രിയായി ചുമതലയേറ്റ വയലാര്‍ രവിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രധാനമന്ത്രി താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് മുഖ്യമന്ത്രിയേയും ഗവര്‍ണറേയും കടത്തിവിട്ടിരുന്നില്ലെന്ന ആരോപണവും പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ ഗവര്‍ണര്‍ക്ക് യാത്രസൗകര്യം നിഷേധിച്ചതിനാല്‍ ഗവര്‍ണര്‍ ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങിയെന്നും മുഖ്യമന്ത്രിയുടെ പ്രതിഷേധ കത്തില്‍ സൂചിപ്പിക്കുമെന്നാണ് വിവരം. കൊച്ചിയില്‍ താജ് മലബാര്‍ ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിച്ചത്.
മന്ത്രി പി.കെ.ഗുരുദാസനും ബാലകൃഷ്ണപിള്ളക്കെതിരെ രംഗത്തെത്തി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്വീകരണം നല്‍കിയത് അധാര്‍മികമാണെന്ന് ഗുരുദാസന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരെ വെള്ളപൂശുന്നത് യു.ഡി.എഫ്. നയമാണെന്നും സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയെന്ന കെ. സുധാകരന്‍ എം.പിയുടെ ആരോപണം ഗൗരവമുള്ളതാണെന്നും ജഡ്ജി കൈക്കൂലി വാങ്ങിയതിന് സുധാകരന്‍ സാക്ഷിയാണെങ്കില്‍ എന്തുകൊണ്ട് ഇതുവരെ അത് പറഞ്ഞില്ലെന്നും ഗുരുദാസന്‍ ചോദിച്ചു.
ഇതിനിടെ കെ.സുധാകരന്‍ എം.പിയുടെ ആരോപണത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി അഭിഭാഷകരും തീരുമാനിച്ചു.
മാധ്യമത്തിലെ വാര്‍ത്ത
ചെന്നെ: ഇടമലയാര്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാനൊരുങ്ങുന്ന മുന്‍ വൈദ്യുതിമന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശം കുറ്റവാളിയുടെ ജല്‍പനങ്ങളാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഇത് അപഹാസ്യമാണെന്നും ഇത്തരം മാടമ്പിത്തരം കേരളത്തിലെ ജനങ്ങള്‍ വകവെക്കില്ലെന്നും ചെന്നെയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടമലയാര്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മുസ്‌ലിം ലീഗിലെ സീതിഹാജിയാണ്. ഇതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും. ഇവരില്‍ രണ്ടുപേരും എന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
അടുത്ത സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്റെ കുടുംബത്തിലെ പലരും കോടതി കയറി ഇറങ്ങുമെന്ന ബാലകൃഷ്ണ പിളളയുടെ വാദവും വെറും ജല്‍പനമാണ്. വല്ലാര്‍പ്പാടം കണ്ടേനര്‍ ടര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ അവഗണിച്ചു എന്നല്ല കേരളത്തെ അവഗണിച്ചു എന്നാണ് പറഞ്ഞത്. താന്‍ മലയാളത്തില്‍ സംസാരിച്ചതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആക്ഷേപിച്ചത് മാതൃഭാഷയെ അവഹേളിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മത്‌സരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടി നിലപാട് പറയട്ടെ അപ്പോള്‍ പറയാമെന്നായിരുന്നു പ്രതികരണം. ചെന്നെയില്‍ കേരള ഹൗസിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
മംഗളത്തിലെ വാര്‍ത്ത
ചെന്നൈ: ആര്‍. ബാലകൃഷ്‌ണപിള്ളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എ.കെ. ആന്റണി വിസമ്മതിച്ചതിന്റെ കാരണം വ്യക്‌തമാക്കണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. പിള്ളയ്‌ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. സുപ്രീം കോടതി ശിക്ഷിച്ച പ്രതിക്ക് സ്വീകരണം നല്‍കുന്നത് അനുചിതമാണ് . പിളളയ്‌ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തതവിട്ടത് കെ.കരുണാകരന്‍ മന്ത്രിസഭയാണ് .
ജഡ്‌ജിമാരെ സ്വാധീച്ചെന്ന ആരോപണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കണം. തന്റെ ബന്ധുക്കള്‍ക്കെതിരായ ബാലകൃഷ്‌ണ പിളളയുടെ പരാമര്‍ശങ്ങള്‍ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
No comments:
Post a Comment