ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം നാലരകോടിയാണ്. പാദപ്രശ്നങ്ങള്‍ കാരണം പ്രതിവര്‍ഷം കാല്‍ മുറിച്ചുകളയേണ്ടി വരുന്നവര്‍ അരക്കോടി!!
രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടവിധം നിയന്ത്രിക്കാത്തവരിലാണ് പാദരോഗങ്ങള്‍ കൂടുതല്‍ കാണുന്നത്. ഇത്തരക്കാരില്‍ പഞ്ചസാരയുടെ അളവ് ഏറിയും കുറഞ്ഞുമിരിക്കും അതു വേണ്ടവിധം ശ്രദ്ധിക്കാതെ പോയാല്‍ രക്തക്കുഴലുകളെ ദോഷകരമായി ബാധിച്ച് പാദരോഗങ്ങള്‍ക്ക് ഇടയാക്കും. ഈ ഞരമ്പു പ്രശ്നങ്ങളാണ് പിന്നീട് കണ്ണുകളെയും വ്യക്കകളേയും പാദങ്ങലെയും ബാധിക്കുന്ന മാരകരോഗങ്ങളായി മാറുന്നത്. ഞരമ്പുകള്‍ക്കുണ്ടാകുന്ന ഈ ശേഷിക്കുറവിനെ ഡയബറ്റിക് ന്യൂറോപ്പതി എന്നു പറയുന്നു. ഈ അവസ്ഥയില്‍ മരവിപ്പുമൂലം ചൂട് , തണുപ്പ്, വേദന എന്നിവ അറിയില്ല. അതുകൊണ്ടു തന്നെ കാലുമുറിഞ്ഞാലോ, വ്രണങ്ങള്‍ ഉണ്ടായാലോ അറിയില്ല. ഞരമ്പുകളുടെ ശേഷിക്കുറവുമൂലം പാദത്തിനടിയില്‍ തഴമ്പും കൂരുക്കളും ഉണ്ടാവും . രോഗ പ്രതിരോധശേഷി പ്രമേഹരോഗികളില്‍ കുറവായിതനാല്‍ വ്രണങ്ങള്‍ മാരകമാവും. പ്രമേഹം ശരീരത്തിലെ രക്തയോട്ടത്തെ കാര്യമായി ബാധിക്കാറുണ്ട്. കാലിലെ രോമങ്ങള്‍ പൊഴിയുന്നതും ചര്‍മ്മം മിനുസമാകുന്നതും രക്തയോട്ടം കുറയുന്നതിന്റെ സൂചനയാണ്. കാലിലെ ഞരമ്പുകളിലേക്കുള്ള രക്ത ഓട്ടം കുറയുന്നതുമൂലം രക്തത്തിലൂടെ ചെല്ലുന്ന ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് കുറയും തന്‍മൂലം മുറിവ് ഉണങ്ങാന്‍ താമസിക്കും.
നിസ്സാരമായ മുറിവുപോലും പ്രമേഹരോഗികളില്‍ ഗുരുതരമാവും അതുകൊണ്ടുതന്നെ മുറിവുണ്ടാകാതെ നോക്കണം. ഉചിതമായ പാദരക്ഷകള്‍ തന്നെയാണ് പാദസംരക്ഷണത്തിനുള്ള മാര്‍ഗ്ഗം. ഫാഷനുവേണ്ടി ഉചിതമല്ലാത്ത പാദരക്ഷകള്‍ ഉപയോഗിച്ചാള്‍ ഉരഞ്ഞും ചതഞ്ഞും മുറിവുകള്‍ ഉണ്ടാകും. ഈ പ്രശ്നങ്ങള്‍ ഓഴിവാക്കാന്‍ മികച്ച പാദരക്ഷകള്‍ തന്നെ വേണം.പാദങ്ങളിലെ എല്ലുകള്‍ മുഴച്ചുനില്‍ക്കുന്ന ഭാഗങ്ങളില്‍ അധികം മര്‍ദ്ദം വരാത്ത പാദരക്ഷകള്‍ ധരിക്കണം. ഹീലുള്ള പാദരക്ഷകള്‍ വിരലുകളില്‍ മര്‍ദ്ദം നല്‍കുന്നവയായതിനാല്‍ അവ ഉപയോഗിക്കരുത്.
പതിവായി ചെറു ചൂടുവെള്ളത്തില്‍ പാദങ്ങള്‍ കഴുകി വ്യത്തിയാക്കി പാദം സുക്ഷമമായി പരിശോധിച്ച് മുറിവുകള്‍ ഇല്ലെന്നു ഉറപ്പുവരുത്തണം. വിരലുകളുടെ ഇടയില്‍ വെള്ളം തങ്ങിനില്‍ക്കാതെ തുടക്കണം. പൌഡര്‍ ഇടുന്നത് ഈര്‍പ്പം ഇല്ലാതാക്കാന്‍ നല്ലതാണ്.
കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ പാദങ്ങള്‍ ഉയര്‍ത്തിവെക്കണം. ഇടക്കിടെ പാദങ്ങള്‍ ചുഴറ്റുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വര്‍ഷത്തിലൊരിക്കല്‍ പോഡിയാട്രി വിദഗ്ധന്‍റെ സഹായത്തോടെ പാദപരിശോധന നടത്തണം.
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കണം.
(പ്രമേഹം നിയന്ത്രണത്തിന് ഉലുവ പൊടിച്ചത് രണ്ടുസ്പൂണ്‍ വീതം മോരിലോ വെള്ളത്തിലോ ചേര്‍ത്ത് കുടിക്കാം ദോശമാവിലോ ചേര്‍ത്ത് ദോശയുണ്ടാക്കിയാല്‍ കൈപ്പറിയാതെ കഴിക്കാം. 2 സ്പൂണില്‍ കൂടുതല്‍ 1 ദിവസം കഴിക്കണ്ട. 40 ശതമാനത്തിലധികം നാരുകളടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹശമനത്തിന് അത്യത്തമം ഗാനോഡെര്‍മ്മ തന്നെയാണ്)
പുകവലി പൂര്‍ണ്ണമായും ഒഴിവാക്കണം.
(പ്രമേഹം നിയന്ത്രണത്തിന് ഉലുവ പൊടിച്ചത് രണ്ടുസ്പൂണ്‍ വീതം മോരിലോ വെള്ളത്തിലോ ചേര്‍ത്ത് കുടിക്കാം ദോശമാവിലോ ചേര്‍ത്ത് ദോശയുണ്ടാക്കിയാല്‍ കൈപ്പറിയാതെ കഴിക്കാം. 2 സ്പൂണില്‍ കൂടുതല്‍ 1 ദിവസം കഴിക്കണ്ട. 40 ശതമാനത്തിലധികം നാരുകളടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹശമനത്തിന് അത്യത്തമം ഗാനോഡെര്‍മ്മ തന്നെയാണ്)
No comments:
Post a Comment