സാമൂഹ്യ മാധ്യമം എന്നത് സ്വയം മാധ്യമമായി മാറുന്നതാണ് എന്നത് പലരും മറന്നു പോകുന്നുവെന്നതാണ് സത്യം. പത്രം, ചാനലുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷനും വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്വവും ഉണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമം എന്നത് ആരുടേയും നിയന്ത്രണത്തിലല്ല. ഫേസ്ബുക്ക് എന്നതല്ല മാധ്യമം അതില്‍ അക്കൌണ്ടുള്ള ഒരോരുത്തരുമാണ് മാധ്യമങ്ങള്‍.
നമ്മള്‍ എഴുതുന്നതു നമ്മുടെ അഭിപ്രായമാണ് , എന്നാല്‍ അതൊരു വ്യക്തിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ സ്ഥാപനത്തെയോ ആകുമ്പോള്‍ പ്രചരിപ്പിക്കുന്നതിനും എഴുതുന്നതും വസ്തുതകളെ അടിസ്ഥാനമാക്കിയല്ല എങ്കില്‍ അഴിയെണ്ണേണ്ടിവരും എന്നത് സ്വയം മാധ്യമങ്ങളായി മാറി ആവേശംകൊള്ളുന്ന പലരും അറിയുന്നില്ല.
ആരുടേതുമാകട്ടെ ഷെയര്‍ ചെയ്യുന്നതിനുമുമ്പ് സ്വന്തം ബുദ്ധി ഉപയോഗിക്കുക. ആ പറഞ്ഞിരിക്കുന്നത് ശരിയാണോ എന്ന് ഒന്നു ചിന്തിക്കുക.
2018 നവംബര്‍ 3 ന് കേരളത്തിലെ ഒരു പ്രധാന ദേശീയ രാഷ്ട്രീയ കക്ഷിയായ ബിജെപി വലിയൊരു അബദ്ധം കാണിക്കുകയുണ്ടായി. ശബരിമലക്കു പോയ ശിവദാസനെന്നാള്‍ അപകടത്തില്‍പെട്ടു മരിച്ചത് പോലീസ് കാരണമാണെന്ന രീതിയിലുള്ള പ്രചരണം നടത്തുകയും ധ്യതി പിടിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്ത അപക്വമായ തീരുമാനവും ഉണ്ടായി
സത്യമല്ലാത്ത ഇക്കാര്യം ഷെയറു ചെയ്ത് എല്ലാവരും അസത്യ പ്രചരണത്തിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒക്കെ നിയമനടപടി നേരിടേണ്ടിവരും ( ആരേലും പരാതിപ്പെട്ടാല്‍ മാത്രം) എന്നത് ഓര്ർക്കുക
4.11.18
28.4.18
19.3.18
14.3.18
ഔഷധ സസ്യങ്ങളുടെ വിപണനം
http://www.e-charak.in/echarak/
ഔഷധ സസ്യങ്ങളുടെ വിപണനത്തിനും അറിവിനുമായി ഒരു വെബ് സൈറ്റ്
നാഷണല്‍ മെഡിസിന്‍ പ്ലാന്‍റ് ബോര്‍ഡിന്‍റെ വെബ് സംരംഭം
19.10.17
21.5.17
പുത്തന്‍ സാങ്കേതിക വിദ്യകള്‍
വരും നാളുകളില്‍ ലോകത്ത് പുതിയ സാങ്കേതിക വിദ്യകളുടെ വേലിയേറ്റം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
നമ്മുടെയിടയിലേക്ക് യന്ത്രങ്ങളുടെ കടന്നു വരവാണ് പ്രധാനം.
ഡ്രൈവറില്ലാത്ത വാഹനം (ടാകസിയും ,ലോറിയും ഇനി ഡ്രൈവറില്ലാതെ ഓടും) പണം മുടക്കുന്നത് യൂബറും ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജും.
അടുത്തത് റോബോട്ടണി- റോബോട്ടിക്സ്,ഓട്ടോമേഷന്‍,ഡേറ്റ,സോഫ്റ്റവെയര്‍,അനലറ്റിക്സ് ഇവയുടെ സങ്കലനം, - കാലവസ്ഥയും,ഭൂപ്രദേശവും ഏതുമാകട്ടെ എന്നും എപ്പോഴും മികച്ചവിളവു തരുന്ന ക്യഷിയിടങ്ങളുണ്ടാക്കും ഈ റോബോട്ടണി.
എഐ-ആര്ട്ടിഫിഷല് ഇന്റലിജന്സ്
ബിഗ് ഡേറ്റ
IOT-Internet of Things

16.5.17
തീക്കാറ്റ്
തീക്കാറ്റു വീശുന്നു.
കമണ്ഡലുകമഴ്ത്തി മുനിമാരിരിക്കുന്നു.
ജലമില്ല തീ കെടുത്താന്‍....
തീക്കാറ്റു വീശുന്നു.
കോരുവാനാകില്ല ഗംഗാജലം
തണുത്തുറഞ്ഞുപോയി..
തീക്കാറ്റു വീശുന്നു.
കാറ്റില്‍ കരിഞ്ഞ ശവഗന്ധം
തീക്കാറ്റു വീശുന്നു വടക്കു നിന്നും
സഹ്യന്‍റെ നെഞ്ചും കടന്നു
കരിഞ്ഞശവഗന്ധവുമായി
തീക്കാറ്റു വീശുന്നു
ഉറക്കത്തിലെപ്പോഴോ കത്തിയമര്‍ന്ന
മണ്ണിന്‍റെ മക്കളുടെ കരിഞ്ഞശവഗന്ധം.
മനുഷ്യരെ കൂട്ടംകൂടി
കത്തിക്കുന്ന ജാതിക്കോമരങ്ങളുടെ
അട്ടഹാസം...
തീക്കാറ്റു വീശുന്നു
ദാബോല്‍ക്കറുടെ
കുല്‍ബര്‍ഗിയുടെ
ചോരമണം പേറി...
തീക്കാറ്റുവരുന്നു
മകളുടെ ശവശരീരം തോളിലേറ്റിയ
പിതാവിന്റെ രോദനവും പേറി...
സഹധര്‍മ്മിണിയുടെ ശവം
പായില്‍ പൊതിഞ്ഞു തീക്കാറ്റേറ്റു നടന്ന
നിര്‍ഭാഗ്യവാന്‍റെ നിലവിളിയുമായി ......
തീക്കാറ്റു വരുന്നു......
ചിക്കാഗോയിലെ സിംഹഗര്‍ജ്ജനം ...
അരുവിപ്പുറത്തെ മന്ത്രധ്വനി..
പ്രതിധ്വനിക്കണമിനിയീ തീക്കാറ്റു
ശമിക്കുവാന്‍....
28.2.16
മനസ്സിനെ വരുതിയിലാക്കാം
മനസ്സിനെ വരുതിയിലാക്കാം
എങ്ങനെ
അതിനു മുമ്പ് എന്തിനു വരുതിയാലാക്കാണം എന്നതിനു ഉത്തരം കാണണം.
കുറേ ദിവസമായി എനിക്കു വലിയ ക്ഷീണം. ചില സമയത്തെല്ലാം കാലിനു വേദനയും കഴപ്പും അസഹനീയ മാകും. (രണ്ടു സ്പൈ അധികം കഴിച്ചിട്ടും ക്ഷീണം കുറയുന്നില്ല)
ഇന്നു ഞയറാഴ്ച ഈ ആഴ്ചയിലെ പെന്‍ഡിംഗ് എല്ലാം തീര്‍ക്കണമെന്നു തീരുമാനിച്ച് ലാപ്പിനു മുന്നിലിരുന്നു. ഒരു വേഗതയില്ല. കുറേ കഴിഞ്ഞപ്പോള്‍ വിശപ്പു തോന്നുന്നു. നല്ല ക്ഷീണം തോന്നി, കാലിനു കഴപ്പും അനുഭവപ്പെട്ടു. എണ്ണീറ്റു നടന്നു. എന്നിട്ടും ഒരു ഉന്‍മേഷം തോന്നിയില്ല.
എന്താ മാര്‍ഗ്ഗം. പതിവു രീതികളൊന്നും നോക്കിയില്ല.
കാണാത്ത സിനിമ എതേലും ഉണ്ടോ, മോനുവിന്‍റെ ഫോള്‍ഡറില്‍ തപ്പി. സര്‍സിപി . ആദ്യമായാണു പേരും കേള്‍ക്കുന്നത്. എന്നാലും കണ്ടു. സമയം പോയതറിഞ്ഞില്ല. ജയറാമിന്‍റെ പടമായിരുന്നു.
ക്ഷീണം ഇല്ലായിരുന്നു. വെള്ളം കുടിച്ചില്ല, കാലിന്‍റെ കഴപ്പും വേദനയും അറിഞ്ഞില്ല.
ഇതാണ് മനസ്സ്. അതിന്‍റെ കഴിവാണിത്.
മനസ്സ് സിനിമയില്‍ ലയിച്ചപ്പോള്‍ ക്ഷീണം അറിഞ്ഞില്ല. കാലിന്‍റെ കഴപ്പും വേദനയും അറിഞ്ഞില്ല.ഇതു മനസ്സിന്‍റെ ശക്തി.
ഇവിടെ മനസ്സിനു ഇഷ്ടമുള്ള കാര്യംമായപ്പോള്‍ മനസ്സ് മറ്റു പ്രശ്നങ്ങളെ മാറ്റി നിര്‍ത്തി.
ഈ മനസ്സിനെ നമ്മുടെ ഭ്യത്യനാക്കിമാറ്റിയാല്‍ ക്ഷീണവും രോഗവും പ്രശ്നങ്ങളും മാറ്റാന്‍ നമുക്ക് സാധിക്കും
ഇവടെ എന്‍റെ ഉണര്‍ന്നിരിക്കുന്ന ബോധമനസ്സിന്‍െ നിര്‍ദ്ദേശപ്രകാരമല്ല മനസ്സ് സിനിമയില്‍ ലയിച്ചതും. വേദനയും ക്ഷീണവും മാറ്റിയതും.
സിനിമ എനിക്ക് ഇഷ്ടമുള്ളതാണ് എന്ന് ഞാന്‍ വളര്‍ന്നു വന്നപ്പോള്‍ തന്നെ മനസ്സ് അറിഞ്ഞു വച്ചിട്ടുള്ളതാണ്. (ഉപബോധമനസ്സില്‍ രേഖപ്പെട്ടതാണ്)
സിനിമ കണ്ടപ്പോള്‍ എന്‍റെ ക്ഷീണം മാറ്റിയ മനസ്സിനെ കൊണ്ട് അതേ പോലെ അതേ ഏകാഗ്രതയില്‍, അതേ സന്തോഷത്തില്‍ ഒരു സിനിമ കാണുന്ന അതേ അനുഭവത്തില്‍ എന്‍റെ എന്തു ജോലി ചെയ്യുവാനുമായി മാറ്റിയെടുക്കാന്‍ സാധിക്കും. അപ്പോഴാണ് മനസ്സ് വരുതിയിലാണ് എന്നു പറയാന്‍ കഴിയുക.
അപ്പോള്‍ നമുക്ക് എന്തും സാധിക്കാം.
മനസ്സിനെ ഭ്യത്യനാക്കാനായി നിരന്തരവും തുടര്‍ച്ചയായുമുള്ള ശ്രമം ആവശ്യമാണ്. ധ്യാനം തന്നെയാണ് അതിനുള്ള മാര്‍ഗ്ഗവും. നാസയിലെ ഗവേഷണശാലയില്‍ വേദങ്ങളിലെ മന്ത്രങ്ങളാണ് മെഡിറ്റേഷന്‍ സെഷനില്‍ ഉപയോഗിക്കുന്നത് എന്നു ഡോ.വിജയന്‍ സര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. (നാസയില് വേദമന്ത്രങ്ങളും ഇവിടെ ബീഫിന്‍റെ പുറകേ പോകുന്നവരുമാണ് എന്നത് കാലവൈരുദ്ധ്യം അല്ലാതെന്താ)
എന്‍റെ ക്ഷീണത്തിന്‍റെ കാരണം ഞാന്‍ കണ്ടെത്തി. (അതെന്‍റെ മനസ്സില്‍ തന്നെയാണ്)
ജയറാം സിനിമക്കു നന്ദി..

25.2.16
After 25 years
കാലത്തിലൂടെ പുറകോട്ടു യാത്ര ചെയ്യുക...
വേബാക്ക് മെഷീനിലൂടെ കാലത്തിനു പുറകോട്ടു യാത്ര ചെയ്യുന്ന ഷെര്‍മാനെയും പീബോഡിയേയും കാര്‍ട്ടൂണിലൂടെയും സിനിമയുലൂടെയും നമുക്കറിയാം. Time Changer കാണുമ്പം ഇതൊക്കെ അനുഭവിക്കുക നല്ല രസമാണ് എന്നു ചിന്തിച്ചിട്ടില്ലേ... എന്തിനു എറെ ദാ നമ്മുടെ ഭിംമും കൂട്ടുകാരും പലപ്പോഴും കാലത്തിനു പുറകോട്ടുയാത്ര ചെയ്യുന്ന കാര്ർട്ടൂണുകള് നമുക്കു സുപരിചിതമാണ്.
എന്നാല് അങ്ങനെ യാത്ര ചെയ്യാനും അതെല്ലാം അനുഭവിക്കാനും നമുക്കു കഴിഞ്ഞാലോ...
അതൊരു അനുഭവം ആയിരിക്കും ഇല്ലേ....
അതെ എനിക്കും അതൊരു അനുഭവമായിരുന്നു.
സെന്‍റ്തോമസ് കോളജ് കാമ്പസെന്ന വേബാക്ക് മെഷീനിലൂടെ 25 വര്‍ഷം പുറകോട്ടുപോയി കുറേമണിക്കൂറുകള്‍ അവിടെ ജിവിച്ചു. അതേ പോലെ..ആ അന്തരീക്ഷത്തില്. ആ ഗുരുക്കന്ർമാരുടെ കൂടെ.. its really എന്താ പറയുക (ലീന പറയും) yes .... wounderful..
കാലത്തിലേക്കുളള തിരിഞ്ഞു പോക്കായിരുന്നു അത്. ഒരു ക്ലാസ്സില്‍ 3 വര്‍ഷം ഒന്നിച്ചു പഠിച്ചവര്‍ അതേ കാമ്പസില്‍ ഒത്തു ചേര്‍ന്ന ദിവസം. എല്ലാവരും അവിടെ ആ ക്ലാസ്സിലെ സഹപാഠികളായിമാറി. ഇത്രനാളുകഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല. അന്നത്തെ കൂട്ടൂകാരായി മാറി. കളിതമാശകളും ഒന്നിച്ചുള്ള ആഹാരവും എല്ലാം. എല്ലാവരും വളരെ മാറിക്കാണും എന്നു ഞാന്‍ കരുതിയിരുന്നു. പക്ഷേ ഈ ദിവസം എല്ലാവരും അന്നത്തെ ആ കുട്ടികളായി മാറുന്ന അനുഭവം നാളിതുവരെയുള്ള വിചാരങ്ങളുമായി യോജിക്കാത്തതായി. ജയ്സണും ഷൈനോയും ലീനയും അനീറ്റയും ലതയും റബേക്കയും ജ്യോതിയും എല്ലാം അന്നത്തെ പോലെ തന്നെ. ബീന പിന്നെ എപ്പോഴും ആ കുട്ടി തന്നെയാണ്.
ഇങ്ങനെ കൂടാന് കഴിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടേയില്ല...
. ഈ അനുഭവം അനുഭവിക്കാന്‍ കഴിയുമെന്ന് അറിവ് ഒരു ത്രില്ലായി എനിക്ക്. (ഇനി നിങ്ങളും മിന്‍കോഫിന്‍റെ Mr.peabody and Sherman കാണുക. അതു വ്യത്യസ്തമായ ഒരു കാഴ്ചയായിരിക്കും Time Changer ഇനി വീണ്ടും കാണുക )

We welcome our friends to travel with
St Thomas college WABACK machine
on 2nd Saturday of Feb 2017
3.1.16
14.12.15
യോഗചാര്യ ബികെഎസ് അയ്യങ്കാര്‍
അയ്യങ്കാര്‍ യോഗയുടെ സ്ഥാപകന്‍
യോഗ ഇന്ത്യിലും പിന്നെ ലോകമെന്പാടും പ്രചരിപ്പിച്ച മഹാത്മാവ്.
ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാള്‍.
പത്മശ്രീ, പത്മവിഭുഷണ്‍,പത്മഭുഷണ്‍ എന്നിവ നല്കി രാജ്യം ആദരിച്ചു
ആധുനീക യോഗയുടെപിതാവ് എന്നറിയപ്പെടുന്ന തിരുമലെ ക്യഷ്ണമാചാര്യരുടെ ശിഷ്യന്‍
1918 ഡിസംബര്‍ 14 നു ജനനം
2014 ആഗസ്റ്റ് 20 നു 95 മത്തെ വയസ്സില് മരണം
.wikipedia/B._K._S._Iyengar
Tirumalai_Krishnamacharya
25.12.13
2014 ലെ ദില്ലി
2013 ല്‍ ലേക്കു കടന്നപ്പോള്‍ ദില്ലിയില്‍ അലയടിച്ചതു ഒരു പെണ്‍കുട്ടിയുടെ രോദനമാണെങ്കില്‍ 2014 ദില്ലിയിലെ സാധാരണക്കാരന്‍രെ പ്രതിഷേധത്തിന്‍രെ വിജയാഹ്ളാദാരവമാണ് കേള്‍ക്കുന്നത്
ആം അദ്മി പാര്‍ട്ടിയെ അധികാരത്തിലേക്കു നയിക്കുന്ന കാഴ്ചയാണു കാണാന്‍ കഴിയുക.
ദില്ലിയുടെ മാറ്റം ഇവിടെ തുടങ്ങുന്നു.
ആം അദ്മി പാര്‍ട്ടിയുടെ വിജയം ജനങ്ങളെ തെരെഞ്ഞെടുപ്പിനുമാത്രം വന്നു കാണുന്ന, അധികാരം കിട്ടിയാല്‍ എല്ലാം മറക്കുന്ന, പ്രതിഷേധം പ്രകടനത്തിലൊതുക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള താക്കീതാണ്. ഇത് ഇനി ഇന്ത്യയിലെമ്പാടും വ്യാപിക്കും.
ഇനി നമ്മുടെ ബ്യൂറോക്രസി ആം ആദ്മി പാര്‍ട്ടിയെ ഒതുക്കുമോ എന്നറിയാം. ബ്യൂറോക്രസിയിലെ അധികാരികളെയാണ് ഇനി ആം ആദ്മിക്കു നേരിടേണ്ടത്.അവരാരും ഇപ്പോഴും മാറുന്നില്ല. സേവനങ്ങള്‍ ഇവരിലൂടെയാണ് ജനങ്ങളിലെത്തുക. അവരുടെ ഗൂഢ ലക്ഷൃങ്ങള്‍ക്കു ഇരയായി പോകാതെ യഥാര്‍ത്ഥ ഭരണാധികാരികളാവാന്‍ അവര്‍ക്കു 2014 ല്‍ കഴിയട്ടെ. (അതൊരു കഠിനയത്നം ത ന്നെയായിരിക്കും)
പൊതു മാധ്യമങ്ങളുടെ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കു (നുണക്കഥകള്‍) ഇനി ആം ആദ്മിക്കു പിന്നാലെ കാണും. പക്ഷേ അവര്‍ ഇപ്പോള്‍ തന്നെ അവരുടേതായ മാധ്യമ ലോകം സ്യഷ്ടിച്ചതിനാല്‍ അത് തകര്‍ക്കുക എളുപ്പമല്ല.
സാധാരണക്കാരന്‍റെ പാര്‍ട്ടി എന്ന ലേബല്‍ ഇടുപക്ഷങ്ങള്‍ക്കു നഷ്ടമായി. എഎപിക്കു സാമ്പത്തികനയപരിപാടിയില്ല എന്ന ആക്ഷേപം ആരും തന്നെ കണക്കിലെടുത്തില്ല. എഎപി യുടെ രാഷ്ട്രീയം സമകാലീനമാണ്. സാമ്പത്തികവും അതു തന്നെ അതു നാളെ വേറൊന്നാകാം. നയം രൂപികരിച്ചിട്ടല്ല അവര്‍ പ്രശ്നങ്ങളെ നേരിടുന്നത്. പ്രശ്നങ്ങളില്‍ നിന്നാണു നയം രൂപപ്പെടുന്നത്.

ISM ല്‍ നിന്നും UNICODE ലേക്കു മാറ്റുന്നത് എങ്ങനെ?
ISM ല്‍ റ്റൈപ്പുചെയ്ത എതും UNICODE ലേക്ക് മാറ്റാം
http://www.aksharangal.com/index.php
ഈ വൈബ് സൈറ്റ് അതിനു സഹായിക്കും
ISM ല്‍ റ്റൈപ്പു ചെയ്ത മാറ്റര്‍ ആദ്യത്തെ വിന്‍ഡോയില്‍ പേസ്ററു ചെയ്യുക
Convert ല്‍ ക്ലിക്ക് ചെയ്യുക
മാറിക്കഴിഞ്ഞു.

8.7.13
സൈക്കോ ഹാന്‍ഡികാപ്പ് (PSYCHO HANDICAP)
സൈക്കോ ഹാന്‍ഡികാപ്പ് (PSYCHO HANDICAP) തീര്‍ച്ചയായും അതു തന്നെ..
മനുഷ്യശരീരത്തിലെ ബാഹ്യ അവയവങ്ങള്‍ പോലെ തന്നെ മനസ്സിനും അവയവസങ്കല്‍പ്പങ്ങള്‍ നല്‍കി പഠിക്കേണ്ടിയിരിക്കുന്നു. വേര്‍തിരിക്കേണ്ടിയിരിക്കുന്നു. രോഗവും വൈകല്യവും വേര്‍തിരിച്ച് ചികിത്സിക്കണം . പാരമ്പര്യമായിത്തന്നെ മാനസിക വൈകല്യമുള്ളവരുണ്ട്. അനേകം പേര്‍. പാരമ്പര്യ പ്രമേഹരോഗത്തെപ്പോലും പാരമ്പര്യമായ മാനസിക വൈകല്യവുമായി ചേര്‍ത്തു പഠിക്കേണ്ടതാണ്. പെട്ടെന്നു ദേഷ്യം വരുന്ന അച്ഛന്‍. മകനും ഈ സ്വഭാവം കാണുമ്പോള്‍ ഓഇവനും ദാ അച്ഛന്‍റെ അതേ ദേഷ്യം തന്നെ എന്നു പറയാറില്ലേ.
ഒരു കാര്യത്തിലും സ്വയം തീരുമാനമെടുക്കാന്‍ കഴിയാതെ ഭാര്യമാരെയോ സുഹ്യത്തുക്കളെയോ ആശ്രയിക്കുന്നവരുണ്ട്. അവര്‍ക്ക് മറ്റുള്ളവരുടെ അഭിപ്രയത്തിന്‍റെ അടിസ്ഥാനത്തിലെ തീരുമാനമെടുക്കാന്‍ (പ്രവര്‍ത്തിക്കാന്‍ ) കഴിയൂ. മാതാപിതാക്കളെയും മുതിര്‍ന്നവരെയും ആശ്രയിച്ച് വളരുന്ന കുട്ടിയുടെ മാനസിക തലത്തില്‍ നിന്ന് വ്യത്യസ്തമല്ല ഇത് എന്നാല്‍ ഇത് അവരുടെ മാത്രം തീരുമാനമാണ് എന്ന രീതിയില്‍ തന്നെയാവും അഭിപ്രായം പറഞ്ഞ് നടപ്പാകുന്നതാണ് കാണുക. സൂഷ്മമായി നോക്കിയാല്‍ ഇതേ സ്വഭാവം അയാളുടെ അച്ചനോ അമ്മക്കോ ഉണ്ടാവും.
സ്വയം നടക്കാന്‍ കഴിയാതെ വീല്‍ച്ചെയറില്‍ നടക്കുന്ന ഒരാളുടെ അവസ്ഥതന്നെയാണ് ഇതും.. ഇതിനെയാണ് സൈക്കോ ഹാന്‍ഡികാപ്പ് എന്നു പറയുക.

31.12.12
2013 ലേക്ക് കടക്കുമ്പോള്‍
2013 ലേക്ക് കടക്കുമ്പോള്‍.....
ദില്ലിയിലെ തെരുവില്‍ കാട്ടാളന്‍മാരുടെ കാടത്തത്തില്‍ നെഞ്ചുതകര്‍ന്നു ജീവനവസാനിച്ച ഒരു പെണ്‍കുട്ടിയുടെ ബലിയേറ്റുവാങ്ങിയ യുവത്വം ഭരണകൂടത്തെ വിരട്ടുന്ന ദിനങ്ങളിലാണ് ഉണരുന്നത്.
ഒരു ബലിയും വെറുതെയാവില്ല

20.11.12
Quick Tips to Improve Self Confidence
Quick Tips to Improve Self Confidence
Here
are some quick tips to improve your Self Confidence. If we are
committed to have a healthy self confidence there are many things you
can do every day to boost your self confidence, each small steps that
will help you to reach your goal. The good news is that self-esteem is
not fixed and can be improved, try some of the steps below to boost your
confidence and self-esteem.
1) Identify your successes.
Everyone is good at something, so discover the things at which you
excel, then focus on your talents. Give yourself permission to take
pride in them. Give yourself credit for your successes. Inferiority is a
state of mind in which you've declared yourself a victim. Do not allow
yourself to be victimized.
2) Look in the mirror and smile.
Studies surrounding what's called the "facial feedback theory" suggest
that the expressions on your face can actually encourage your brain to
register certain emotions. So by looking in the mirror and smiling every
day, you might feel happier with yourself and more confident in the
long run.
3) Exercise and eat healthy.
Exercise raises adrenaline and makes one feel happier and healthier. It
is certainly an easy and effective way to boost your self-confidence.
4) Turn feelings of envy or jealousy into a desire to achieve. Stop wanting what others have just because they have it; seek things simply because you want them, whether anybody else has them or not.
{mosgoogle left}5) When you're feeling superbly insecure, write down a list of things that are good about you. Then read the list back. You'd be surprised at what you can come up with.
6) Don't be afraid to push yourself a bit - a little bit of pressure can actually show just how good you are!
7) You can try taking a martial arts or fitness class/course (or both). This will help build confidence and strength.
8) Invest in some new clothing and donate some of your old clothing to send a message to yourself that you both look sharp and feel sharp.
9) Try to make yourself talk positively at all times. When you hear yourself saying you can't do something, stop and say you can. Unless you try, you will never know whether you are able to or not.
10) Don't get wrapped up in your mistakes and dwell on bad points; they can contrast your good points or even give you something to improve. There's no feeling like being good at something you were really bad at.
11) Don't confuse what you have with who you are. People degrade their self worth when comparing possessions.
12) Surround yourself with nurturing friends, not overly critical individuals who make you feel inadequate or insecure. This could do great harm and damage to your self confidence.
25.9.12
ഇല്യാസും പച്ചക്കറികളും
ഇല്യാസിനെ ഞാന് പരിടയപ്പെട്ടത് ഈയിടെയാണ്. പരിചയപ്പെട്ടു കുറെ നാളുകഴിഞ്ഞ് ഞാനീക്കാര്യം ഭാര്യയോടു പറഞ്ഞപ്പോളാണ്. അയാളാണ് ഇയാളെന്ന് ഞാനറിഞ്ഞത്. ആ അയാള് എന്നു പറഞ്ഞാല് ഒരു വര്ഷമായി ഠൌണിലെ ഹ്യദയഭാഗത്തുള്ള കെട്ടിടത്തില് ലക്ഷത്തിലധികം രൂപ ഡിപ്പോസിറ്റു നല്കി പച്ചക്കറിക്കട നടത്തിയിരുന്ന ആളായിരുന്നു ഇല്യാസും ഭാര്യയും. അന്ന് എപ്പഴോ ഞാന് ആ കടയില് നിന്നു പച്ചക്കറി വാങ്ങിയിരുന്നു. എവിടുന്നാ പച്ചക്കറി വാങ്ങിയതെന്നു ഭാര്യ തിരക്കി ഠൌണിലെ ഇന്നഭാഗത്തെ കടയില് നിന്നാണ് പച്ചക്കറി വാങ്ങിയതെന്നും പറഞ്ഞു. അവിടെ ഭയങ്കര വിലയാണെന്നും സ്വര്ണ്ണക്കട നടത്തേണ്ടിടത്തു പച്ചക്കറിക്കട നടത്തുന്ന വല്യപുള്ളിയാണ് ആ കടക്കാരനെന്നും അയളുടെ സുന്ദരിയായ ഭാര്യയാണത്രെ വില്ലത്തി എന്നും ഭാര്യ പറഞ്ഞു. ഓ അതു ശരിയായിരിക്കും ഇത്ര വല്യ കടയെടുത്തിട്ടു വില കുറച്ചു വിക്കാന് പറ്റില്ലല്ലൊ ഞാനും ചിന്തിച്ചു പക്ഷേ അവിടെ കച്ചവടത്തില് അയാളെ സഹായിക്കുന്ന ഒരു സ്ത്രീയെ കണ്ടതായി ഞാന് ഓര്ത്തു കണ്ണുടക്കിപ്പോകുന്ന സുന്ദരിയെ കണ്ടില്ല. ഇനി നോക്കാം പക്ഷേ അവിടെ നിന്നും ഇനി വാങ്ങാന് പറ്റില്ലല്ലൊ വാങ്ങിയാല് കടയുടെ പേര് ഭാര്യയോടു പറയില്ലെന്നും ഞാന് തീരുമാനിച്ചു. പച്ചക്കറി വാങ്ങാനായി ഞാനൊരു ദിവസം പോയി പക്ഷേ അന്നു കട അടച്ചിട്ടിരിക്കുകയായിരുന്നു. എന്റെ തിരക്കുകാരണം പിന്നീട് പോകാനും പറ്റിയില്ല. മാത്രമല്ല എന്നോടു പച്ചക്കറി വാങ്ങണം എന്നു പറയുമ്പോഴല്ലേ വാങ്ങാന് പറ്റൂ.
പിന്നീട് പലപ്പോഴും ആ കട അടച്ചിട്ടിരിക്കുന്നതായി കണ്ടു. പിന്നെ ഞാനാക്കാര്യവും മറന്നു.
ഇപ്പോള് ഒരു വാടകവീടു തിരക്കി നടന്നപ്പോള് ഠൌണിലെ വേറൊരു ഭാഗത്തു വച്ചാണ്. ഇല്ലാസിനെ പരിചയപ്പെട്ടത്. നല്ല ചുവന്ന ചീര വച്ചിരിക്കുന്ന പച്ചക്കറികട കണ്ടു. ചീര വാങ്ങിയപ്പോള് എന്റെ ആവശ്യവും ഞാന് പറഞ്ഞു. അല്പ നേരം കൊണ്ടു ഞങ്ങള് നല്ല പരിചയക്കാരായി മാറി. എന്നെ സഹായിക്കാമെന്നു ഇല്യാസ് ഏറ്റു. സംസാരിക്കുമ്പോഴൊക്കം ഇല്യാസ് പച്ചക്കറിവച്ചിരിക്കുന്ന കുട്ടകള്ക്കു ചുറ്റും നടന്ന് അവയിലെ ചീഞ്ഞവ പെറുക്കി കളയുകയും അവ വീണ്ടും വീണ്ടും അടുക്കി വക്കുകയുമായിരുന്നു. അയാളുടെ ആ പരിചരണം എന്നെ വല്ലാതെ ആകര്ഷിച്ചു. ആ പരിചരണത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. അയാളുടെ വിരലുകള് അവയോടു സംസാരിക്കുന്നതു പോലെ തോന്നും. അയാളുടെ കൈകളാണ് അവയെ വളര്ത്തിയെടുത്തത് എന്നു തൊന്നിപ്പിക്കും വിധം വാല്സല്യവും സൌന്ദ്യര്യവും ആ പരിചരണത്തിലുണ്ടായിരുന്നു. വാടകക്കു വീടു കിട്ടാന് വലിയ ബുദ്ധിമുട്ടാണെന്നും ഇപ്പോളീ ബംഗാളികളും മറ്റും വന്നു കൂട്ടത്തോടെ വലിയ വാടകകൊടുത്തു താമസിക്കുന്നതിനാല് ചെറിയ വരുമാനക്കാര്ക്ക് വീടു കിട്ടാന് വലിയ പ്രയാസമാണെന്നും ഇല്യാസു പറഞ്ഞു അതിനിടക്ക് എപ്പോഴൊ ഒരു സ്ത്രീ ആ കടയ്കകത്തുനിന്നും വന്നു. പെട്ടെന്നു എനിക്കു തോന്നിയ കാര്യം ഇല്യാസും ആ സ്ത്രീയും തമ്മില് പൊതുവായി എന്തൊക്കെയോ സാദ്യശ്യങ്ങള് ഉണ്ടെന്നതാണ്. അതെന്താണെന്നു കണാനും എനിക്കു കഴിഞ്ഞില്ല. പക്ഷേ പരസ്പരമുള്ള പൊരുത്തങ്ങളുടെ അദ്യശ്യമായ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു. സഹോദരങ്ങളാണെന്നു പറയാനുള്ള രൂപസാദ്യശ്യം തമ്മിലില്ല. ഈ അനുഭവം എന്റെ മനസ്സിലൂടെ കടന്നുപോയപ്പോള് എന്റെ ചിന്തയെ മുറിച്ചുകൊണ്ട് കൂടുതല് ദൂരൂഹതകളുണര്ത്തിക്കൊണ്ട് അതു തന്റെ ഭാര്യയാണെന്നു ഇല്യാസു പറഞ്ഞു . അവരുടെ ആകാരത്തില് നിന്നും അവരിതുവരെ അമ്മയായിട്ടില്ല എന്ന് എനിക്കുതോന്നി.
ഇല്യാസിന്റെ രൂപ സൌന്ദ്യര്യവും അവരുടെ സൌന്ദ്യര്യവും വേറെ വേറെ നോക്കിയാല് അവരൊരിക്കലും ഭാര്യാഭര്ത്താക്കന്മാരാകാനുള്ള വിദൂര സാധ്യതപോലും ഇല്ല. പക്ഷേ ആ പച്ചക്കറികള്ക്കിടയില് അവരില് വൈരുദ്ധ്യം കാണാന് എനിക്കു കഴിഞ്ഞില്ല. മറിച്ച് വിവരിക്കാനാവാത്ത പ്രകടിപ്പിക്കാനാവാത്ത സാദ്യശ്യങ്ങള് മാത്രമാണ് എനിക്ക് അനുഭവമായത്.
ആ സ്ത്രീയുടെ വെളുത്ത വിരലുകളും ആ പച്ചക്കറികൂടകളെ മനോഹരമാക്കാനും അവകളെ പരിചരിക്കാനും തുടങ്ങി.
ഞാനവിടെ നിന്ന് ഇറങ്ങും വരെ മറ്റാരും വാങ്ങാനായി അവിടെ വന്നില്ല.
ഈ ഇല്യാസാണ് അയാളാണെന്നു ഭാര്യ പറഞ്ഞത്.
അതു ശരിതന്നെയാവാം.
എങ്കിലും അയാളല്ല ഇന്നിയാള് എന്ന് ഞാനറിഞ്ഞതല്ലേ.
അന്നത്തെ അയാളല്ല എനിക്കും ഇന്നിയാള്
ഇല്യാസിന്റെ കടയിലെ അനുഭവങ്ങളും എന്റെ ചിന്തകളും ഞാന് ഭാര്യയുമായി പങ്കുവച്ചില്ല.
വീടു കിട്ടുന്നതില് അയാള് സഹായിക്കും എന്നു മാത്രം പറഞ്ഞു.
ഇല്യാസിന്റെ ചുവന്ന ചീര ഭാര്യ തോരനാക്കി. ഞങ്ങള് കഴിച്ചു.
ആ തോരന് കഴിച്ചപ്പോഴും മുറിഞ്ഞു വെന്തുകിടക്കുന്ന ചീരയിലകളും തണ്ടുകളും ഒക്കെ ഇല്യാസിന്റെ വിരലുകളുടെ പരിചരണം ഏറ്റവയാണെന്ന ഒര്മ്മ മാത്രമല്ല. ആ പരിചരണത്തിന്റെ സൌരഭ്യം ഞങ്ങളുടെ തീന്മേശയിലും വട്ടം ചുറ്റുന്നതായി എനിക്കു അനുഭവമായി. ഞങ്ങള് ഇല്യാസിന്റെ ഇലകളാണ് എന്ന് അവയൊക്കെയും വിളിച്ചു പറയുന്നുണ്ടോ
(തുടരും
ഇല്യാസിനെ ഞാന് അടുത്തറിയുന്ന ഭാഗം ബാക്കി പിന്നീട് എഴുതാം..
നിങ്ങള്ക്ക് ഒരിക്കലും മറക്കുവാന് പറ്റാതായേക്കാവുന്ന ഒരു ഇല്യാസ് ...)

23.9.12
ജീവിത വിജയവും പോസിറ്റീവ് സമീപനവും
" നിങ്ങള്‍ ദുഃഖിതരാകുന്നു എങ്കില്‍ അത് നിങ്ങളിലെ നിഷേധവികാരങ്ങളെക്കുറിച്ച്
ഓര്‍മ്മിപ്പിക്കും.
പോസിറ്റീവ് ആയ എന്താണ് നിങ്ങളുടെ ഉള്ളിലുള്ളത്, അതിനെയാണ് കാണിച്ചുതരേണ്ടത്. കാരണം, നിങ്ങള്‍ക്ക് നിങ്ങളിലെ ഗുണങ്ങള്‍ തിരിച്ചറിയാനാവില്ല. ഇതാണ് വസ്തുതകളെ പോസിറ്റീവ് ആയി കാണുന്ന വിധം. അതിന് പകരം, നാമവരുടെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത് പറയുകയാണ് സാധാരണ ചെയ്യാറുള്ളത്.
പോസിസ്റ്റീവ് സമീപനമാണ് ഒരാളിലെ നന്മകളെ വളര്‍ത്തുന്നത്. മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്.
ഒരാ ളിലെ പോസിറ്റീവ് വശങ്ങളെ ഉണര്‍ത്തുമ്പോള്‍ അയാളിലെ നിഷേധാത്മകത താനെ മറയുന്നതായി കാണാം."
ഇതു ശ്രീ ശ്രീ രവിശങ്കറുടെ വാക്കുകളാണ്.
ദുഃഖത്തില് നിന്നു മോചനം നേടാന് പോസീറ്റീവ് ആയ ആശ്വാസ വാക്കുകള്ക്ക് കഴിയും
മേലുദ്യോഗസ്ഥന്റെ അനാവശ്യമായ പഴിചാരല് കേള്ക്കേണ്ടി വരുന്നതുമൂലം ഈ ജോലി തന്നെ വേണ്ട, എനിക്കീ ജിവിതം തന്നെ മടുത്തു. എന്നു നിരാശയോടെ ദുഃഖിക്കുന്ന ആളിനോട്... ഒരു സുഹ്യത്ത് പറയുന്നു.
"നീയെന്തിനാണ് നിരാശപ്പെടുന്നത്. നീയെത്ര നല്ല കഴിവുള്ളയാളാണ്. എത്ര സമര്ത്ഥമായാണ് നീ കാര്യങ്ങള് കൈകാര്യം ചെയ്യുന്നത് ... കഴിഞ്ഞ ആഴ്ച നീ ആ വലിയ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലേ. നിന്റെ ബോസിനു പോലും കഴിയാത്ത കാര്യമല്ലേ നീയ് ചെയ്തത്. എപ്പോഴും വളരെ ആക്ടീവായി നീ പ്രവര്ത്തിക്കുന്നത് മറ്റുള്ളവര്ക്കു ആസൂയ തന്നെയാണ്. നിന്നില് നിന്നും കൂടുതല് പ്രതീക്ഷിക്കുന്നതു കൊണ്ടാണ് നിന്റെ ബോസ് നിന്നെ വഴക്കു പറഞ്ഞത്. നിന്നോടല്ലേ എല്ലാക്കാര്യവും എപ്പോഴും ചോദിക്കാറ്. അതുകൊണ്ടു തന്നെ അറിയില്ലേ നിന്റെ പ്രധാന്യം. ..."
ഈയൊരുവാക്കുകള് അയാളിലെ നിരാശ അലിയിച്ചുകളയും മനസ്സില് ആത്മവിശ്വാസം നിറക്കും.
പരീക്ഷയില് മാര്ക്കുകുറഞ്ഞ കുട്ടിയോട്
"നീയെന്തൊരു മണ്ടനാണ് .. ദാ അവനെ നോക്ക് ഫുള്മാര്ക്കു വാങ്ങി. നീ നന്നാവില്ല "
ഇങ്ങനെ പറഞ്ഞാല് എന്താവും ഫലം അവന്റെ മനസ്സ് നിരാശയാലും ദുഃഖത്താലും ഇടിഞ്ഞു പോകും
എന്നാല്
"ഇത്തവണ ഉദ്ദേശിച്ചത്ര മാര്ക്കു കിട്ടിയില്ല ഇല്ലേ.... സാരമില്ല. അടുത്ത തവണ നമുക്കു ശ്രമിക്കണം എന്താ..."
അപ്പോളവന് സന്തോഷത്തോടെ തലയാട്ടും.... മാര്ക്കു കുറഞ്ഞതിന്റെ കാരണങ്ങള് പറയുകയും ചെയ്യും.
പോസിറ്റീവ് സമീപനത്തിലൂടെ വീട്ടിലെയും ജോലിസ്ഥലത്തെയുമെല്ലാം അന്തരീക്ഷം തന്നെ നമുക്കു മാറ്റിയെടുക്കാന് കഴിയും.

1.5.12
MAC ID
A Media Access Control address (MAC address) is a unique identifier allocated to network interfaces for communications on the physical network segment. MAC addresses are used for many network technologies and most IEEE 802 network technologies (including Ethernet). MAC addresses are used in the Media Access Control protocol sub-layer of the OSI reference model.
MAC addresses are most often assigned via the manufacturer of a network interface card (NIC) and are saved within its hardware, the card's read-only memory, or a number of else firmware mechanism.
A MAC address usually encodes the manufacturer's registered identification number.
MAC addresses - hardware addresses that uniquely identifies each node of a network.
In IEEE 802 networks, in the OSI Reference Model, Data Link Control (DLC) layer is divided into two sub-layers: the Logical Link Control (LLC) layer and the Media Access Control (MAC) layer.
The standard (IEEE 802) format of MAC-48 addresses in user-friendly form is six groups of two hex digits, separated by colons (:) or hyphens (-), e.g. e8:04:62:90:07:62, 00-1E-37-18-50-DB. Another pattern used by networking equipment (e.g. Cisco) uses three groups of four hexadecimal digits separated by dots (.), e.g. 0016.4d2e.7d10.
Technologies that use the MAC-48 format: 802.11 WiFi networks, Ethernet, Token Ring (IEEE 802.5), Bluetooth, other IEEE 802 networks, FDDI and many others.
MAC addresses are most often assigned via the manufacturer of a network interface card (NIC) and are saved within its hardware, the card's read-only memory, or a number of else firmware mechanism.
A MAC address usually encodes the manufacturer's registered identification number.
MAC addresses - hardware addresses that uniquely identifies each node of a network.
The standard (IEEE 802) format of MAC-48 addresses in user-friendly form is six groups of two hex digits, separated by colons (:) or hyphens (-), e.g. e8:04:62:90:07:62, 00-1E-37-18-50-DB. Another pattern used by networking equipment (e.g. Cisco) uses three groups of four hexadecimal digits separated by dots (.), e.g. 0016.4d2e.7d10.
Technologies that use the MAC-48 format: 802.11 WiFi networks, Ethernet, Token Ring (IEEE 802.5), Bluetooth, other IEEE 802 networks, FDDI and many others.
Subscribe to:
Posts (Atom)