നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

25.12.13

2014 ലെ ദില്ലി

2013 ല്‍ ലേക്കു കടന്നപ്പോള്‍ ദില്ലിയില്‍ അലയടിച്ചതു ഒരു പെണ്‍കുട്ടിയുടെ രോദനമാണെങ്കില്‍ 2014 ദില്ലിയിലെ സാധാരണക്കാരന്‍രെ പ്രതിഷേധത്തിന്‍രെ  വിജയാഹ്ളാദാരവമാണ് കേള്‍ക്കുന്നത്

 ആം അദ്മി പാര്‍ട്ടിയെ അധികാരത്തിലേക്കു നയിക്കുന്ന കാഴ്ചയാണു കാണാന്‍ കഴിയുക.

ദില്ലിയുടെ മാറ്റം ഇവിടെ തുടങ്ങുന്നു.

ആം അദ്മി പാര്‍ട്ടിയുടെ വിജയം ജനങ്ങളെ തെരെഞ്ഞെടുപ്പിനുമാത്രം വന്നു കാണുന്ന, അധികാരം കിട്ടിയാല്‍ എല്ലാം മറക്കുന്ന, പ്രതിഷേധം പ്രകടനത്തിലൊതുക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള താക്കീതാണ്. ഇത് ഇനി ഇന്ത്യയിലെമ്പാടും വ്യാപിക്കും.

ഇനി നമ്മുടെ ബ്യൂറോക്രസി ആം ആദ്മി പാര്‍ട്ടിയെ ഒതുക്കുമോ എന്നറിയാം. ബ്യൂറോക്രസിയിലെ അധികാരികളെയാണ് ഇനി ആം ആദ്മിക്കു നേരിടേണ്ടത്.അവരാരും ഇപ്പോഴും മാറുന്നില്ല. സേവനങ്ങള്‍ ഇവരിലൂടെയാണ് ജനങ്ങളിലെത്തുക.  അവരുടെ ഗൂഢ ലക്ഷൃങ്ങള്‍ക്കു ഇരയായി പോകാതെ യഥാര്‍ത്ഥ ഭരണാധികാരികളാവാന്‍ അവര്‍ക്കു 2014 ല്‍ കഴിയട്ടെ. (അതൊരു കഠിനയത്നം ത ന്നെയായിരിക്കും)

പൊതു മാധ്യമങ്ങളുടെ സെന്‍സേഷന്‍ വാര്‍ത്തകള്‍ക്കു (നുണക്കഥകള്‍)  ഇനി  ആം ആദ്മിക്കു പിന്നാലെ കാണും. പക്ഷേ അവര്‍ ഇപ്പോള്‍ തന്നെ അവരുടേതായ മാധ്യമ ലോകം സ്യഷ്ടിച്ചതിനാല്‍ അത് തകര്‍ക്കുക എളുപ്പമല്ല.

സാധാരണക്കാരന്‍റെ പാര്‍ട്ടി എന്ന ലേബല്‍  ഇടുപക്ഷങ്ങള്‍ക്കു നഷ്ടമായി. എഎപിക്കു സാമ്പത്തികനയപരിപാടിയില്ല എന്ന ആക്ഷേപം ആരും തന്നെ കണക്കിലെടുത്തില്ല. എഎപി യുടെ രാഷ്ട്രീയം സമകാലീനമാണ്. സാമ്പത്തികവും അതു തന്നെ അതു നാളെ വേറൊന്നാകാം. നയം രൂപികരിച്ചിട്ടല്ല അവര്‍ പ്രശ്നങ്ങളെ നേരിടുന്നത്. പ്രശ്നങ്ങളില്‍ നിന്നാണു നയം രൂപപ്പെടുന്നത്.




No comments:

Post a Comment