നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

21.9.11

സുന്ദരിയാവാം- യുവത്വം നിലനിര്ത്താം

രാവിലത്തെ തിരക്കില്‍ രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് തീര്‍ക്കുന്ന കാക്കക്കുളി. പിന്നെ നിന്ന നില്‍പില്‍ ഭക്ഷണവും വാരിവിഴുങ്ങി 'ദാ' എന്നൊരു പോക്ക്. അതിനിടയില്‍ ആരോഗ്യവും സൗന്ദര്യവും നോക്കാന്‍ സമയമെവിടെ? കുറച്ച് പ്രായമൊക്കെയായി ചര്‍മത്തിനു തിളക്കവും മിനുസവും നഷ്ടപ്പെടുമ്പോഴാവും നമ്മള്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും. എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി, ഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയുമാവാം. സമയാസമയത്തുള്ള ഭക്ഷണവും ഉറക്കവും തന്നെയാണതിലേറ്റവും പ്രധാനം
.
യുവത്വം നിലനിര്‍ത്താന്‍ ഭക്ഷണം
ഭക്ഷണമാണ് മരുന്ന്. ശരിയായ ഭക്ഷണശീലം ആരോഗ്യത്തിലേക്കും യുവത്വത്തിലേക്കുമുള്ള വഴിയാണ്. ജോലിത്തിരക്കിനിടയില്‍ വൈകുന്ന പ്രഭാതഭക്ഷണം, മൂന്നു മണിക്ക് ഉച്ചയൂണ്, രാത്രി പതിനൊന്നിന് അത്താഴം... ഇങ്ങനെ ഭക്ഷണകാര്യത്തില്‍ ശരിയായ ചിട്ടകള്‍ പാലിക്കാത്ത ചിലരുണ്ട്. ഇടയ്‌ക്കൊക്കെ സമയം തെറ്റിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നല്ല. എല്ലാ ദിവസവും ഇങ്ങനെ സമയം തെറ്റി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.

പ്രധാന ഭക്ഷണത്തിനു ശേഷവും ഇടക്കിടയ്ക്ക് ഓരോന്നു കൊറിച്ചുകൊണ്ടിരിക്കുന്നത് ചില ആളുകളുടെ ശീലമാണ്. ഇങ്ങനെ വായടയ്ക്കാതെ ഓരോന്ന് കഴിക്കുന്നത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. വല്ലാതെ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ മറ്റോ കഴിക്കാം.

രാത്രി പത്തു മണിയെങ്കിലുമാവാതെ ഭക്ഷണം കഴിക്കാത്തവരാണ് നമ്മളൊക്കെ. എന്നാല്‍ രാത്രി ഭക്ഷണം കഴിക്കുന്നതും നേരത്തെയാക്കണമെന്നതാണ് പറയുന്നത്. എട്ടു മണിയൊക്കെ ആവുമ്പോള്‍ ഭക്ഷണം കഴിക്കാം. ഉറങ്ങുമ്പോഴേക്ക് ഭക്ഷണം ദഹിക്കണമെന്നര്‍ത്ഥം.

ഭക്ഷണത്തില്‍ ഉപ്പ്, പുളി, എരിവ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ് അധികം കഴിക്കുന്നത് അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഇടയാക്കും. പുളി കൂടിയാല്‍ ചര്‍മരോഗങ്ങള്‍, വിളര്‍ച്ച എന്നിവ വരാം.

ചൂടുകാലത്ത് വെള്ളരിക്ക, കുമ്പളങ്ങ, തക്കാളി, കാരറ്റ്, കോളിഫ്ലാവര്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഈ പച്ചക്കറികളില്‍ ജലാംശം കൂടുതലാണ്. മൈദ, റവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുമെന്നതാണ് കാരണം. കപ്പ, പപ്പായ, വെളുത്തുള്ളി എന്നിവ ചൂടാണ്. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. പയറുവര്‍ഗത്തില്‍ ചെറുപയര്‍, ഉഴുന്നുപരിപ്പ് തുടങ്ങിയവ ഉപയോഗിക്കാം. രാമച്ചം, കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടക്കിടെ കുടിക്കാം.

മഴക്കാലത്ത് ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ തുടങ്ങിയ നീര് അധികമില്ലാത്ത ഭക്ഷണമാണ് നല്ലത്. മുതിര, വന്‍പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

രാവിലെ ഉണരുക

അതിരാവിലെ എണീക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമില്ല. പക്ഷേ, ബ്രാഹ്മമുഹൂര്‍ത്തമാണ് (പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍) ഉണരാന്‍ പറ്റിയ സമയമെന്ന് ആയുര്‍വേദം പറയുന്നു. ശുദ്ധവായു ധാരാളം കിട്ടുമെന്നതിലാണിത്. രാവിലെ കിട്ടുന്ന ആ ഉന്മേഷം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.

ജോലിയുള്ള ദിവസങ്ങളില്‍ നേരത്തെയെണീക്കുക, അവധി ദിവസങ്ങളില്‍ പത്തു മണിവരെയൊക്കെ കൂര്‍ക്കം വലിച്ചുറങ്ങുകയും നമ്മുടെയൊരു ശീലമാണിത്

അല്‍പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ സുന്ദരിയാകാം

എണ്ണ ചെറുതായൊന്ന് ചൂടാക്കിയ ശേഷമാണ് ദേഹത്ത് പുരേട്ടണ്ടത്. ശരീരത്തില്‍ എണ്ണ നന്നായി പിടിക്കാന്‍ വേണ്ടിയാണിത്. ശരീരത്തിലെ മെഴുക്കിളക്കാന്‍ നല്ലത് ചെറുപയര്‍പൊടിയോ കടലമാവോ ആണ്. ഈ പൊടികൊണ്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിനൊരു ഉണര്‍വേകാന്‍ ഈ മസാജിംഗ് സഹായിക്കും.

വീട്ടിലെ ജോലിക്കിടയിലും സൗന്ദര്യം സംരക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇഡ്ഡലിക്കോ ദോശക്കോ മാവ് അരയ്ക്കുമ്പോള്‍ അല്പം ഉഴുന്നുമാവ് മാറ്റിവെയ്ക്കുക. എന്നിട്ട് മുഖത്ത് പുരട്ടി നോക്കൂ. മുഖത്തിന്റെ ശോഭ വര്‍ധിക്കും. അതുപോലെ ചെറുനാരങ്ങയുടെ തോടെടുത്ത് കൈകളിലും കൈമുട്ടുകളിലും ഉരച്ചു പിടിപ്പിക്കുകയുമാവാം. ചര്‍മത്തിന്റെ പരുപരുപ്പ് മാറിക്കിട്ടും.

ടെന്ഷന് ഒഴിവാക്കുക

അനാവശ്യ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്ന ചിലരുണ്ട്. പിന്നെ ആവശ്യമില്ലാതെയുള്ള ടെന്‍ഷനും. ഇത്തരം വികാരങ്ങള്‍ സൗന്ദര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അകാലനര, മുടികൊഴിച്ചില്‍ ഇങ്ങനെ പല പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഉറക്കവും ആഹാരവും കുറയും. ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അങ്ങനെ ചര്‍മത്തിന്റെ പ്രസരിപ്പും ഓജസും കുറയും. ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുകയും ചെയ്യും.

ദേഷ്യം വരുന്നു, സങ്കടം വരുന്നു നിയന്ത്രിക്കാന് മാര്ഗ്ഗമുണ്ട്. ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി നിറക്കുക. കുറച്ചുനേരം പിടിച്ചു നിര്ത്തുക.2-3 സെക്കന്റ് (കൂടുതലായാല് അത്രയും നന്ന്)  പതിയെ ഉച്ഛ്വസിക്കുക. ആവര്ത്തിക്കുക . ടെന്ഷന് പമ്പ കടക്കും  (രഹസ്യം- ഓക്സിജന്‍ തന്നെ. )

മുഖ സൗന്ദര്യം

മുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയര്‍ പൊടി, കടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.

കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അല്‍പ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.

ആഴ്ചയിലൊരിക്കല്‍ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞള്‍ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയും.

തിളങ്ങുന്ന മുഖം

ചെറുതേനും തുളസിനീരും തുല്യ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുഖത്തിന് പ്രസരിപ്പ് കൂടും.
ചെറുപയര്‍പൊടി, രക്തചന്ദനം, മഞ്ഞള്‍ അരച്ചത് ഇവ തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക.
നാല്‍പാമരാദി വെളിച്ചെണ്ണ കുറച്ചെടുത്ത് മുഖത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് നെല്ലിക്കാപ്പൊടിയും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.

തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കംകിട്ടും.

തിളപ്പിക്കാത്ത പാല്‍, അല്പമെടുത്ത് അതിലേക്ക് അല്പം നാരങ്ങനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം ആഹാരത്തില്‍ എരിവ്, പുളി തുടങ്ങിയവ മിതമാക്കുകയാണ് ഏറ്റവും പ്രധാനം. നാല്‍പാമരാദി വെളിച്ചെണ്ണയോ ഏലാദി വെളിച്ചെണ്ണയോ കുറച്ചെടുത്ത് കഴുത്തില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് പുരട്ടിയാലും മതി.

കണ്ണിന്റെ ആരോഗ്യം

കണ്ണിനു ഇടയ്ക്കിടയ്ക്ക് ശരിയായ വിശ്രമം കൊടുക്കുക. പിന്നെ മതിയായ ഉറക്കവും വേണം. കണ്ണിന്റെ ആരോഗ്യത്തിനു ഇവ രണ്ടുമാണ് ഏറ്റവും പ്രധാനം.
കണ്ണിനു വ്യായാമം നല്കാം -1. ചിമ്മിതുറക്കുക. 2.ക്യഷ്ണമണികള് ഇടത്തോട്ടും വലത്തോട്ടും വട്ടം കറക്കുക. 3.നേര് രേഖയിലുള്ള രണ്ടു വസ്തുക്കളെ നോക്കുക, ദുരെയുള്ള വസ്തുവിനെ നോക്കുക അടുത്ത നിമിഷം തന്നെ തൊട്ടടുത്തുള്ളതിനെയും നോക്കുക.

കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം എഴുതണമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍, രാവിലെയും വൈകുന്നേരവും ഓരോ തുള്ളി ഇളനീര്‍ക്കുഴമ്പ് കണ്ണിലെഴുതാം
.
ത്രിഫലാദി പൊടി തണുത്ത വെള്ളത്തില്‍ കലക്കിയെടുത്ത് കണ്ണിനു മുകളില്‍ വെക്കുന്നത്, ചൂടുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കും. ത്രിഫലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ പഞ്ഞി മുക്കി, കണ്ണിനു മുകളില്‍ വെക്കുന്നത്, നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും.

കക്കിരി മുറിച്ച് കണ്‍പോളയില്‍ വെക്കുന്നതും തണുപ്പ് കിട്ടാന്‍ നല്ലതാണ്. ചെറുപയര്‍ മുളപ്പിച്ചത്, ഇലക്കറികള്‍, ആടിന്റെ കരള്‍, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നത് ക്ഷീണം കൊണ്ടുണ്ടാകുന്ന കണ്‍തടങ്ങളിലെ കരുവാളിപ്പ് ഇല്ലാതാക്കും. പനിനീരില്‍ തുണി മുക്കി തുടയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കും.

ശരീരദുര്‍ഗന്ധം അകറ്റാന്‍

രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ശരീരദുര്‍ഗന്ധം അകലും. നല്ല ഊര്‍ജസ്വലത കിട്ടുകയും ചെയ്യും. അല്‍പ്പം ചന്ദനം അരച്ചത്, വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് ശരീരത്തിനു നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും.
നാല്‍പ്പാമരം, വേപ്പില എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരദുര്‍ഗന്ധം അകറ്റും. ചര്‍മരോഗങ്ങളെ തടയുകയും ചെയ്യും. താന്നിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പുശല്യം കുറയ്ക്കും.

പല്ലിന്റെ വെണ്‍മയും ആരോഗ്യവും

ലഹയിലെ എല്ലാ അസുഖങ്ങള്‍ക്കും കരിങ്ങാലി നല്ലതാണ്. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനും ഏറെ നന്ന്. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്. ഉപ്പിട്ടവെള്ളം കൊണ്ട് ഇടയ്ക്കിടയ്ക്ക് കവിള്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.
ത്രിഫലയുടെ പൊടി തിളച്ച വെള്ളത്തിലിട്ട് ഇളം ചൂടോടെ കവിള്‍ കൊള്ളുന്നതും വായനാറ്റത്തിന് ശമനമുണ്ടാക്കും. ഗ്രാമ്പു പൊടിച്ചത്, ഏലക്കായ എന്നിവ വായിലിട്ട് ചവയ്ക്കുന്നത് വായ ശുചിയാക്കും
.
കൈകാല് നഖങ്ങള്

ചെറുചൂടുവെള്ളത്തില് മുക്കി വക്കുക. കാല് നഖങ്ങളുടെ ഇടയിലുള്ള ചെളിയും പൊടിയും  വ്യത്തിയായി കഴുകുക. ചെറിയ ബ്രഷ് ഉപയോഗിക്കാം.

വിണ്ടുകീറലിന് പ്രതിവിധി

ചര്‍മത്തിലുണ്ടാവുന്ന വരള്‍ച്ചയാണ് കാലില്‍ വീണ്ടുകീറുന്നതിനുള്ള പ്രധാന കാരണം. വിണ്ടുകീറിയ ഭാഗം എണ്ണ പുരട്ടി പതുക്കെ തടവുക. എന്നും, ഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് വിണ്ടുകീറല്‍ തടയുംവെളിച്ചെണ്ണ ഇളം ചൂടാക്കിയിട്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. അല്‍പ്പസമയത്തിനുശേഷം കഴുകിക്കളയാം. മെഴുക്കിളക്കാന്‍ ഏറ്റവും നല്ലത് നെല്ലിക്കാപ്പൊടിയാണ്. നെല്ലിക്കാത്തോട് തലേന്ന് വെള്ളത്തിലിട്ടുവെച്ച് അരച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്. പുളിപ്പുള്ളതു കാരണം മുടിയുടെ ആരോഗ്യത്തിനു ഇത് വളരെ ഗുണം ചെയ്യും. നെല്ലിക്കാപ്പൊടി താളിയുടെ കൂടെ തേക്കുകയോ വെള്ളത്തില്‍ കലക്കി തേക്കുകയോ ആവാം.


No comments:

Post a Comment