എത്ര ദിവസമായി തോരാത്ത മഴയാണ്. ഇന്നു അല്പം വെട്ടം കണ്ടത്. പക്ഷേ സന്ധ്യക്കു മുന്നേ മാനം കറുത്തിരുണ്ടു. ഇടിയും കാറ്റും പുറകേ കനത്ത മഴയും. ലോകം കീഴ്മേല്‍ മറിക്കുന്ന കാറ്റ്. കാറ്റിനോട് മത്സരിച്ച് നേരെ താഴോട്ടു പതിക്കാന്‍ ബലം പിടിക്കുന്ന മഴ. മഴ ശക്തി കൂട്ടുമ്പോള്‍ കാറ്റും ഹുങ്കാരത്തോടെ ആഞ്ഞു വീശും. പുറകേ അതിനേക്കാള്‍ ശക്തിയോടെ മഴ താഴോട്ടു വരുന്നു. മരങ്ങളും ചില്ലകളും ഇലകളും ഈ മത്സരം കണ്ട് പേടിച്ചിരിക്കയാണ്.
No comments:
Post a Comment