നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

26.9.10

പ്രവീണ്‍ -ഓര്‍മ്മക്കുറിപ്പുകള്‍


പ്രവീണിനെ ഞാന്‍ പരിചയപ്പെട്ടത് ജനകീയാസൂത്രണം പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു. ദിലീപിലൂടെ എന്റെ സഹായം തേടിയപ്പോള്‍ ഒരു ദിവസം ഞാന്‍ നാറാ​ണംമൂഴിയില്‍ പോയി. ലളിതമായ പെരുമാറ്റവും തുറന്ന ചിരിയും എന്നെ ആകര്‍ഷിച്ചു. മനസ്സില്‍ സൂക്ഷിക്കുന്ന ബന്ധങ്ങളുടെയിടയില്‍ പ്രവീണും അന്നു മുതല്‍ ഒരാളിമാറി. അന്നു വൈകിട്ട് അപ്പച്ചിയുടെ വീട്ടില്‍ പോയി ബിരിയാണി കഴിക്കാനും രാത്രിയില്‍ ഉറങ്ങാതെ എനിക്കു കൂട്ടിരിക്കാനും ഒക്കെ പ്രവീണുണ്ടായിരുന്നു. ആ ബന്ധം പിന്നെ തുടര്‍ന്നു പോന്നു.

പക്ഷേ രഘുനാഥിന്റെയും ജേക്കബ് ഒ കോശിയുടേയും കൂടെ പ്രവീണും പോയി എന്നത് ഉള്‍ക്കൊള്ളാനെ കഴിയുന്നില്ല. യാഥാര്‍ത്ഥ്യമെങ്കിലും അവരാരും മരിച്ചിട്ടേയില്ല. എന്നെ വിട്ടു പോയിട്ടുമില്ല. കൂട്ടൂകാര്‍ക്കു നമ്മെ വിട്ടുപോകാന്‍ കഴിയില്ല. ഒരോ കല്യാണ സദ്യയിലും എന്നോടൊപ്പം രഘുനാഥുണ്ടാവും ഓരോരത്തരുടേയും ഭക്ഷണരീതികളെ വിമര്‍ശിച്ചുകൊണ്ടും തമാശകള്‍ കണ്ടെത്തിയും അവനുണ്ടാവും.

എന്താണു നമ്മള്‍ മറക്കുക?
മരണത്തിനു നമ്മെ തോല്‍പ്പിക്കാന്‍ കഴിയില്ല.


പ്രവീണ്‍ ഇനിയും ജീവിക്കും അവന്റെ സൂഹ്യത്തുക്കളിലൂടെ... ഇതേ ചിരിയുമായി..
പതിയെ അവന്‍ നമ്മുടെ തോളില്‍ കൈ വച്ചു പറയുന്നുണ്ടാവും....പോട്ടെ...പിന്നെക്കാണാം....
അവര്‍ നമുക്കു നല്‍കുന്ന നിമിഷങ്ങള്‍, സ്നേഹം, സാന്ത്വനം... ഒക്കെ ... എന്നും നമ്മോടൊപ്പം ഉണ്ടാവും...

No comments:

Post a Comment