ബിനു- BINU- എന്താണ്?
ബിനു എന്ന പേര് എങ്ങനെ വന്നു.
വിനോദം- സംസ്ക്യത വാക്കാണ് വിനോദ് - സന്തോഷമുള്ളയാള് - വിനോദിന്റെ ചുരുക്കം വിനു അതു ബിനു ആയി
അതായത് - സന്തോഷമുള്ളയാള്
വേറൊരു ജനന കഥ കൂടി ഈ പേരിനുണ്ട്.
പതിനാറാം നൂറ്റാണ്ടില് കേരളത്തിലെ മഞ്ഞണിക്കര ദയറയിലെ ബിഷപ്പായിരുന്നു സിറിയ ക്കാരനായ BINAYAMIN. ഹീബ്രു സിറിയക് ഭാഷയില് ഇത് ഉച്ചരിക്കുന്നത് ' ബി നു മിന് ' (Be New Min ) എന്നാണ് .
Binayamin എന്ന പേരിന്റെ ലാറ്റിന് രുപം ബഞ്ചമിന് എന്നാണ്.
Benny, Binoy എന്നീ പേരുകളെല്ലാം ഇതില് നിന്നാണ്.
ബൈബിളിലെ യാക്കോബിന്റെ രണ്ടാമത്തെ പുത്രന്റെ പേര് Binyamin/Benjamin എന്നാണ്. പേര് ഒന്നാണെങ്കിലും ഭാഷകളിലെ ഉച്ചാരണ വ്യത്യാസം മാത്രം.
കേരളത്തിലെ സിറിയന് ക്യസ്ത്യനാനികള് ബിഷപ്പിനോടുള്ള ഇഷ്ടത്താല് ബിനു എന്ന പേരു മക്കള്ക്ക് ഇട്ടു തുടങ്ങിയതാവാം.
ചൈനക്കാര് പണ്ടു മുതലേ ഈ പേര് ഇടുന്നുണ്ടത്രേ.
ഇനി സാര്ഡീനിയ്ക്കാര് വീഞ്ഞിന് ബിനു എന്നാണ് പറയുക.
VINO എന്നു വീഞ്ഞിന് ഇറ്റലിക്കാര് പറയുന്നു WINE എന്നു ഇംഗ്ലീഷുകാരും
ഇന്നിപ്പോള് ഈ പേര് ആസ്ട്രേലിയന് മൊബൈല് കമ്പനിയുടെ സോഫ്റ്റവെയറിന്റെ പേരാണ്.
പിന്നെ മൊബൈല് കീ പാഡില് 2-4-6-8
1970 മുതലാണ് ഈ പേര് കേരളത്തില് പ്രചാരത്തിലായത്.
അക്കാലത്തിറങ്ങിയ പേരുകള് Anu, Binu, Cinu, Dinu, Ginu, Jinu, Linu, Minu, Rinu, Sinu, Tinu, Vinu എല്ലാം സഹോദരങ്ങളാണ്.
1980 നു ശേഷം ഈ പേരിനുള്ള പുതുമ ഇല്ലാതായി.
ആണ് പെണ് വ്യത്യാസമില്ലാതെ ജാതി മത വ്യത്യാസമില്ലാതെയുള്ള പേരുകളിലൊന്നാണിത്. ഹിന്ദു, ക്യസ്ത്യന്, മുസ്ളീം മതവിഭാഗത്തില് പെട്ടവര്ക്ക് ഈ പേരുണ്ട്.
എന്റെ കൂടെ നാലാം ക്ളാസില് എന്നെ കൂടതെ 4 ബിനു ഉണ്ടായിരുന്നു. അതിലൊരു പെണ്ണ്. കോളേജില് ചെന്നപ്പോള് ടീച്ചറു ബിനു വിനെ നോക്കുന്നത് പെണ് കുട്ടികളുടെ ഭാഗത്തേക്ക്, അവിടെയും ഉണ്ടായിരുന്നു ബിനു. ആദ്യ ദിവസം ഞങ്ങള് രണ്ടു പേരും എണ്ണീറ്റു. അടുത്ത ദിവസം ആരും എണ്ണീറ്റില്ല. ഞാനങ്ങോട്ടും അതിങ്ങോട്ടും നോക്കി. പിന്നെ എല്ലാരും ചിരിച്ചു. ഒരു ടീച്ചറിന്റെ ക്ലാസ്സില് ഒരാളു തന്നെ രണ്ടു പ്രാവശ്യം പ്രസന്റു പറഞ്ഞിട്ടുമുണ്ട്.
No comments:
Post a Comment