നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

15.1.12

ബിനു- BINU- എന്താണ്?

ബിനു- BINU-  എന്താണ്?

ബിനു എന്ന പേര് എങ്ങനെ വന്നു.
വിനോദം- സംസ്ക്യത വാക്കാണ് വിനോദ് - സന്തോഷമുള്ളയാള് - വിനോദിന്റെ ചുരുക്കം വിനു  അതു ബിനു ആയി

അതായത് - സന്തോഷമുള്ളയാള്

വേറൊരു ജനന കഥ കൂടി ഈ പേരിനുണ്ട്.

പതിനാറാം നൂറ്റാണ്ടില് കേരളത്തിലെ മഞ്ഞണിക്കര ദയറയിലെ ബിഷപ്പായിരുന്നു സിറിയ ക്കാരനായ BINAYAMIN. ഹീബ്രു സിറിയക് ഭാഷയില് ഇത് ഉച്ചരിക്കുന്നത് ' ബി നു മിന് ' (Be New Min ) എന്നാണ് .
Binayamin എന്ന പേരിന്റെ ലാറ്റിന് രുപം ബഞ്ചമിന് എന്നാണ്.
Benny, Binoy എന്നീ  പേരുകളെല്ലാം ഇതില് നിന്നാണ്.

ബൈബിളിലെ യാക്കോബിന്റെ രണ്ടാമത്തെ പുത്രന്റെ പേര് Binyamin/Benjamin എന്നാണ്. പേര് ഒന്നാണെങ്കിലും ഭാഷകളിലെ ഉച്ചാരണ വ്യത്യാസം മാത്രം.

കേരളത്തിലെ  സിറിയന് ക്യസ്ത്യനാനികള് ബിഷപ്പിനോടുള്ള ഇഷ്ടത്താല് ബിനു എന്ന പേരു മക്കള്ക്ക് ഇട്ടു  തുടങ്ങിയതാവാം.

ചൈനക്കാര് പണ്ടു മുതലേ ഈ പേര് ഇടുന്നുണ്ടത്രേ.

ഇനി സാര്ഡീനിയ്ക്കാര് വീഞ്ഞിന്  ബിനു  എന്നാണ് പറയുക.

VINO എന്നു വീഞ്ഞിന് ഇറ്റലിക്കാര് പറയുന്നു WINE എന്നു ഇംഗ്ലീഷുകാരും

ഇന്നിപ്പോള് ഈ പേര് ആസ്ട്രേലിയന് മൊബൈല് കമ്പനിയുടെ സോഫ്റ്റവെയറിന്റെ പേരാണ്.

പിന്നെ മൊബൈല് കീ പാഡില്   2-4-6-8  

1970  മുതലാണ് ഈ പേര് കേരളത്തില് പ്രചാരത്തിലായത്.
അക്കാലത്തിറങ്ങിയ പേരുകള്  Anu, Binu, Cinu, Dinu, Ginu, Jinu, Linu, Minu, Rinu, Sinu, Tinu, Vinu  എല്ലാം സഹോദരങ്ങളാണ്.

1980 നു ശേഷം ഈ പേരിനുള്ള പുതുമ ഇല്ലാതായി.

ആണ് പെണ് വ്യത്യാസമില്ലാതെ ജാതി മത വ്യത്യാസമില്ലാതെയുള്ള പേരുകളിലൊന്നാണിത്. ഹിന്ദു, ക്യസ്ത്യന്, മുസ്ളീം മതവിഭാഗത്തില് പെട്ടവര്ക്ക് ഈ പേരുണ്ട്.


എന്റെ കൂടെ നാലാം ക്ളാസില് എന്നെ കൂടതെ 4 ബിനു  ഉണ്ടായിരുന്നു. അതിലൊരു പെണ്ണ്. കോളേജില് ചെന്നപ്പോള് ടീച്ചറു ബിനു വിനെ നോക്കുന്നത് പെണ് കുട്ടികളുടെ ഭാഗത്തേക്ക്, അവിടെയും ഉണ്ടായിരുന്നു ബിനു. ആദ്യ ദിവസം ഞങ്ങള് രണ്ടു പേരും എണ്ണീറ്റു. അടുത്ത ദിവസം ആരും എണ്ണീറ്റില്ല. ഞാനങ്ങോട്ടും അതിങ്ങോട്ടും നോക്കി. പിന്നെ എല്ലാരും ചിരിച്ചു. ഒരു ടീച്ചറിന്റെ ക്ലാസ്സില് ഒരാളു തന്നെ രണ്ടു പ്രാവശ്യം പ്രസന്റു പറഞ്ഞിട്ടുമുണ്ട്.

സന്തോഷ് പണ്ഡിറ്റ്- നേരിടുന്ന പ്രശ്നം....

സന്തോഷ് പണ്ഡിറ്റ് -
മലയാള  ദ്യശ്യമാദ്ധ്യമങ്ങളും സിനിമാ ലോകവും ഇന്നേറ്റവും കൂടുതല് ചര്ച്ചചെയ്യുന്ന പേര്..
ഇന്ത്യയില് ഗുഗിള് സേര്ച്ചില്  ഏറ്റവും കൂടുതല് ഹിറ്റു ലഭിച്ചയാള്.
ഒറ്റ സിനിമയിലെ 17 ലധികം കാര്യങ്ങള് സ്വന്തമായി ചെയ്തയാള്.
ഏറ്റവും കുറഞ്ഞ ചിലവില് സിനിമയെടുത്ത് ഏറ്റവും കൂടുതല് പണം വാരിയ സിനിമയുടെ സ്യഷ്ടാവ്.

ഒരു സിനിമകൊണ്ട്  ഇത്ര പ്രസിദ്ധിയും ചര്ച്ചയും ഒപ്പം വിമര്ശനവും ആരും ഇതുവരെ നേടിയിട്ടില്ല.

ആരാണീ സന്തോഷ് പണ്ഡിറ്റ്? അതിനുത്തരം ഇവിടെ ക്ളിക്ക് ചെയ്യുക

നമുക്കു വിമര്ശകരുടെ പുറകേ പോകാം.
പാട്ടു കേട്ട് അരിശം വന്നവര് , തെറിയോടു തെറിയെഴുതി...
പാട്ടുകളിലെ കവിതയോ സംഗീതമോ നിലവാരമോ വിലയിരുത്താനറിയാത്തവര് പാട്ടു കേട്ടു ആസ്വദിച്ചു.


ഇതൊരു ഗാനം ഇത്തരം 8 ഗാനങ്ങളുണ്ട്.
ഇതിലും വലിയ കോപ്രായങ്ങള് എത്രയോനാളായി മറ്റു  സിനിമകളില്   കണ്ടവര്ക്ക് തെറിവിളിക്കാനവസരം വന്നത് ഇപ്പോഴാണ്, അതിനാലവര് ഇന്റര്നെറ്റില് തെറിയെഴുതി.

സിനിമ വിനോദത്തിനാണ് എങ്കില് സന്തോഷ് പണ്ഡിറ്റിന്റെ ക്യഷ്ണനും രാധയും  വിനോദം നല്കുന്നു.
അതു ബോറടിപ്പിക്കുന്നില്ല.

സാങ്കേതിക നിലവാരം കുറവാകാം..

പക്ഷേ അതു ചില സിനിമകളെപ്പോലെ വലിച്ചു നീട്ടിപ്പോകുന്നവയല്ല

കളര്ഫുള്ളായ ചടുലമായ സീനുകള് തന്നെയാണ്.

സാങ്കേതികതയും പാടവവും സംഗതികളും  അറിയാത്ത സാധാരണ പ്രേക്ഷകര്ക്ക് ഇതും മറ്റു സിനിമപോലെ തന്നെയാണ്.
അവരാണ് ഇതിന്റെ പ്രേക്ഷകരും ...
മറ്റു സിനിമകളുടേയും പ്രേക്ഷകരും ഇവര് തന്നെയാണ്.
അതു കൊണ്ട് വര്ഷങ്ങള് ഫിലീം ഇന്സ്റ്റിറ്റ്യൂട്ടില് പഠിച്ച്, പാടുപെട്ട് കഥയുണ്ടാക്കി,  ലക്ഷങ്ങള് മുടക്കി കോള്ഷീറ്റു വാങ്ങി , കോടികള് മുടക്കി പടമെടുക്കുന്നവര്ക്ക്, ഈ വിജയം ഉള്ക്കൊള്ളാന് കഴിയില്ല.

എന്ട്രന്സ് പരീക്ഷ പഠിച്ചു പാസ്സായി ഡോക്ടറാകുന്നവര്ക്ക്   മാനേജ്മെന്റ് സീറ്റില് അഡ്മിഷന് നേടുന്നവനോടു തോന്നുന്ന അതേ തോന്നല് മാത്രം.
ഇത്രനാളും ഞങ്ങളുകിടന്ന് പെടാപ്പാടു പെടുന്നു... ദാ ഈ സുപ്രഭാതത്തില് ഒരുത്തന് വന്ന് മുന്സീറ്റില് ഇരിക്കുന്നു.
(ഇനിയങ്ങനെ ഈസിയായി ആര്ക്കും മുന്നിലിരിക്കാം എന്നു കരുതണ്ട... ജോലി കൂടി, പള്സറിലും മീന് കച്ചവടം നടത്താം... എന്താ പോയി മോനേ പോയി..... പുനയുടെ വില പോയി  )

സത്യത്തില്  സാധാരണ പ്രേക്ഷകന്റെ  (സംഗതികളറിയാത്ത)  മനസ്സുള്ള എന്നാല് അല്പം കഴിവുള്ള ഒരാള് ഒരു സിനിമ ചെയ്തു.  അതിനെ അഭിനന്ദിക്കണ്ടെ....?

അതിനു പകരം അയിത്തം കല്പിക്കാമോ....

താണ ജാതിയില്പ്പെട്ട ഒരാള് ഉന്നത പദവിയിലെത്തുമ്പോള് ഉയര്ന്ന ജാതിക്കാരെന്നു വിചാരിക്കുന്നവര്ക്ക് താണ ജാതിക്കാരനോടു തോന്നുന്ന  അതേ വികാരം , അവര് പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്
അതാണ് സന്തോഷ് പണ്ഡിറ്റിനെ സിനിമാലോകം അംഗീകരിക്കാതെയിരിക്കുന്നതില് നിന്നു കാണാന് കഴിയുന്ന കാര്യം.

സാങ്കേതികകതയില്ല, സംഗതികളില്ല, നിലവാരമില്ല.... എന്നൊക്കെ....

ഇതൊരു ട്രെന്ഡാണോ
അല്ല....
ഭരതനോ, പത്മരാജനോ ആണോ സന്തോഷ് പണ്ഡിറ്റ്
അല്ലേയല്ല....

തറ വളിപ്പുകള്  പറഞ്ഞും , ജാഡയില്ലാതെ പ്രകടനങ്ങള് കാട്ടിയും
ആളുകളെ ഒരാള് രസിപ്പിക്കുന്നു.

ആയാള്ക്കും വേണ്ടേ ആരാധകര്...

ചാള്സ് ശോഭരാജിനും സന്തോഷ് മാധവനും ദാവൂദ് ഇബ്രാഹിമിനും ആരാധകരുണ്ട് പിന്നെന്താ....

പക്ഷേ ഇനിയാണ് സന്തോഷ് പണ്ഡിറ്റ് നേരിടുന്ന പ്രധാന പ്രശ്നം...
ഇനി ഈ ആരാധകരെയെങ്കിലും നിലനിര്ത്ത്ണ്ടേ...
വിമര്ശകര്ക്കും ജോലി നല്കേണ്ടേ....

പക്ഷേ മലയാള പ്രേക്ഷകര് രക്ഷപെട്ടു....

നോക്കീക്കോളൂ.... ഇനിയെല്ലാവരും സിനിമയെടുക്കുമ്പോള്
ചവറു സിനിമകളെടുക്കില്ല...

ഒരോ സിനിമയും പെര്ഫക്ടാക്കാന് എല്ലാവരും ശ്രദ്ധിക്കും

തെറി കേള്ക്കാന് തൊലിക്കട്ടിയുള്ള വര് പണ്ഡിറ്റിനോളം വേറാരും ഇല്ല.

ഇത്തരം സിനിമകള് സന്തോഷ് പണ്ഡിറ്റല്ലാതെ മറ്റാരെടുത്താലും ജനം നേരിട്ട് വീട്ടില് വന്ന് തെറി വിളിക്കും.

സന്തോഷ് പണ്ഡിറ്റിനു പഠിക്കുകയാണോടാ എന്നു കേള്ക്കാന് ഏതെങ്കിലും മലയാള സിനിമാ സംവിധായകന് തയ്യാറാകുമോ?

സന്തോഷ് പണ്ഡിറ്റിനു നന്ദി....

താങ്കള് മലയാള സിനിമയുടെ രക്ഷകനാണ്.... (നിര്മ്മിതാക്കളുടേയും)