സാമൂഹ്യ മാധ്യമം എന്നത് സ്വയം മാധ്യമമായി മാറുന്നതാണ് എന്നത് പലരും മറന്നു പോകുന്നുവെന്നതാണ് സത്യം. പത്രം, ചാനലുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷനും വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്വവും ഉണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമം എന്നത് ആരുടേയും നിയന്ത്രണത്തിലല്ല. ഫേസ്ബുക്ക് എന്നതല്ല മാധ്യമം അതില്‍ അക്കൌണ്ടുള്ള ഒരോരുത്തരുമാണ് മാധ്യമങ്ങള്‍.
നമ്മള്‍ എഴുതുന്നതു നമ്മുടെ അഭിപ്രായമാണ് , എന്നാല്‍ അതൊരു വ്യക്തിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ സ്ഥാപനത്തെയോ ആകുമ്പോള്‍ പ്രചരിപ്പിക്കുന്നതിനും എഴുതുന്നതും വസ്തുതകളെ അടിസ്ഥാനമാക്കിയല്ല എങ്കില്‍ അഴിയെണ്ണേണ്ടിവരും എന്നത് സ്വയം മാധ്യമങ്ങളായി മാറി ആവേശംകൊള്ളുന്ന പലരും അറിയുന്നില്ല.
ആരുടേതുമാകട്ടെ ഷെയര്‍ ചെയ്യുന്നതിനുമുമ്പ് സ്വന്തം ബുദ്ധി ഉപയോഗിക്കുക. ആ പറഞ്ഞിരിക്കുന്നത് ശരിയാണോ എന്ന് ഒന്നു ചിന്തിക്കുക.
2018 നവംബര്‍ 3 ന് കേരളത്തിലെ ഒരു പ്രധാന ദേശീയ രാഷ്ട്രീയ കക്ഷിയായ ബിജെപി വലിയൊരു അബദ്ധം കാണിക്കുകയുണ്ടായി. ശബരിമലക്കു പോയ ശിവദാസനെന്നാള്‍ അപകടത്തില്‍പെട്ടു മരിച്ചത് പോലീസ് കാരണമാണെന്ന രീതിയിലുള്ള പ്രചരണം നടത്തുകയും ധ്യതി പിടിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്ത അപക്വമായ തീരുമാനവും ഉണ്ടായി
സത്യമല്ലാത്ത ഇക്കാര്യം ഷെയറു ചെയ്ത് എല്ലാവരും അസത്യ പ്രചരണത്തിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒക്കെ നിയമനടപടി നേരിടേണ്ടിവരും ( ആരേലും പരാതിപ്പെട്ടാല്‍ മാത്രം) എന്നത് ഓര്ർക്കുക
4.11.18
28.4.18
19.3.18
14.3.18
ഔഷധ സസ്യങ്ങളുടെ വിപണനം
http://www.e-charak.in/echarak/
ഔഷധ സസ്യങ്ങളുടെ വിപണനത്തിനും അറിവിനുമായി ഒരു വെബ് സൈറ്റ്
നാഷണല്‍ മെഡിസിന്‍ പ്ലാന്‍റ് ബോര്‍ഡിന്‍റെ വെബ് സംരംഭം
Subscribe to:
Posts (Atom)